മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ വന്‍ സ്വര്‍ണ്ണ ശേഖരം പിടികൂടി

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ വന്‍ സ്വര്‍ണ്ണ ശേഖരം പിടികൂടി. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വന്‍ സ്വര്‍ണ്ണ ശേഖരം പിടികൂടിയത്. മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരനായ രാജസ്ഥാന്‍ സ്വദേശി ഛഗന്‍ ലാല്‍ എന്നയാളില്‍ നിന്നാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 60 പവനോളം (ഏകദേശം 480.9 ഗ്രാം) സ്വര്‍ണ്ണാഭരണങ്ങളാണ്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ നടത്തിയ പരിശോധന നടത്തിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പരിശോധന സംഘത്തില്‍ പ്രിവെന്റീവ് ഓഫീസര്‍ എം വി ജിജിന്‍, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ്മാരായ പി കെ ബാബുരാജന്‍, സി വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി രാഹുല്‍ എന്നിവരും പങ്കെടുത്തു. പിടിയിലായ ഛഗന്‍ ലാലിനെ പിടിച്ചെടുത്ത സ്വര്‍ണ്ണം സഹിതം തുടര്‍ നിയമനടപടികള്‍ക്കായി ജിഎസ്ടി വകുപ്പിന് കൈമാറും. ഇത്രയധികം സ്വര്‍ണ്ണം രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ചതിന്റെ ഉറവിടത്തെക്കുറിച്ചും ലക്ഷ്യസ്ഥാനത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് നടത്തുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ പോലുള്ള പ്രത്യേക പരിശോധനകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ ശക്തമായി തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഈ കേസ് സ്വര്‍ണ്ണക്കടത്ത് ശൃംഖലകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

error: Content is protected !!