മദ്യവും മാരക ലഹരി തന്നെ : ഉമര്‍ വിളക്കോട്; ലഹരി നിര്‍മ്മാര്‍ജ്ജന സമിതി ജില്ല സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ നടന്നു

കാഞ്ഞങ്ങാട് : സര്‍ക്കാരിന്റെ ഒത്താശയോടെയും മദ്യ മാഫിയയുടെ ശ്രദ്ധാപൂര്‍വ്വവും ആസൂത്രിതവുമായ ഇടപെടല്‍ മൂലവും കഞ്ചാവും രാസലഹരികളും മാത്രമാണ് അപകടമെന്നും വിദേശമദ്യവും കൃത്രിമ കളളും ലഹരിയല്ലെന്ന് വരുത്തി തീര്‍ത്ത് ഈ വിഷപാനീയങ്ങളെ മാന്യമായ പാനീയങ്ങളായി ചിത്രീകരിച്ച് പ്രാതലിന് കുടുബത്തോടൊപ്പമിരുന്ന് കുടിക്കാനുള്ള തീന്‍ മേശയിലെ വിശിഷ്ടാതിഥിയാക്കി മാറ്റാനുളള ശ്രമത്തെ ലഹരി നിര്‍മ്മാര്‍ജ്ജനസമിതി പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും രാസലഹരിയോളം തന്നെ മാരകവും അപക കരവുമായ ലഹരി തന്നെയാണ് ബിവറേജുകളിലൂടെയും മദ്യഷാപ്പുകളിലൂടെയും വിതരണം ചെയ്യുന്ന സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യങ്ങളെന്ന് ജനങ്ങളെ ബോധവല്‍കരിക്കണമെന്നും എല്‍ എന്‍ എസ് സംസ്ഥാന വൈസ്പ്രസിഡണ്ട് ഉമര്‍ വിളക്കോട് ആഹ്വാനം ചെയ്തു. ലഹരി നിര്‍മ്മാര്‍ജ്ജന സമിതി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് എ. ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ചേര്‍ന്ന എല്‍.എന്‍.എസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ഹോസ്ദുര്‍ഗ്ഗ്‌സ് സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ- രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതീപന്‍ ജന മൈത്രി പോലീസ് ഹോസ്ദുര്‍ഗ്ഗ്, എല്‍ എന്‍ എസ് സംസ്ഥാനസെക്രട്ടറി മുസാന്‍ പാട്ടില്ലത്ത്, കെ ബി കുട്ടി ഹാജി,സൗദി അബുബക്കര്‍ ഹാജി
സെവന്‍ സ്റ്റാര്‍ അബ്ദുള്‍ റഹിമാന്‍, കെ ഷംശുദ്ധീന്‍ മുഹമ്മദ് ഇച്ചിലങ്കാല്‍, അബ്ദുള്‍ ഖാദര്‍ എച്ച്, മജീദ് വേങ്ങര,എ.കെ മുഹമ്മദ് കൂളിയങ്കാല്‍,
ജില്ലാ സെക്രട്ടറി എ സി അബുല്ല സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡണ്ട് കരീംകുശാല്‍ നഗര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!