പെരിയ : ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ബാല പ്രബോധിനി ശില്പശാലയുടെ ഏഴാം ദിവസം പ്രശസ്ത മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ ഇന്ദ്രജാല പ്രദര്‍ശനം കൊണ്ട് ശ്രദ്ധേയമായി. ഇന്ന് സമൂഹത്തിന് വന്‍ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരായ സന്ദേശവും ബോധവല്‍ക്കരണവും കൂടി ആയിരുന്നു മാജിക് പ്രദര്‍ശനം. പ്രശസ്ത സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ ശിക്ഷണത്തില്‍ ഏഴ് ദിവസമായി പഠിപ്പിച്ച ഭജനകള്‍ കുട്ടികള്‍ ഗോശാലയിലെ നന്ദി മണ്ഡപത്തില്‍ അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കുമാരി ഗംഗയുടെ വയലിന്‍ കച്ചേരിയോടുകൂടി ബാലപ്രബോധിനി ക്യാമ്പിന് പരിസമാപ്തി കുറിക്കും.
ലഹരി വിരുദ്ധ സന്ദേശവുമായി സുധീറിന്റെ ഇന്ദ്രജാലം
