കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഹജ്ജ് യാത്രയയപ്പ് സമ്മേളനം നടത്തി

കാഞ്ഞങ്ങാട്: ഹജ്ജ് വഴി നേടിയെടുക്കേണ്ട പരിശുദ്ധ പദവി കരഗതമാക്കാന്‍ ഉതകുന്ന വിധം ഹൃദയത്തെ പാകപ്പെടുത്തിയെടുക്കാന്‍ ഹജ്ജാജികള്‍ക്ക് ആകണമെന്നും ഹജ്ജിലെ കര്‍മ്മങ്ങള്‍ക്കും അത് നിര്‍വഹിക്കപ്പെടുന്ന സ്ഥലങ്ങള്‍ക്കും ദീന്‍ കല്‍പ്പിച്ചിട്ടുള്ള പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഹജ്ജാജിമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.

പരിശുദ്ധ ഹജ്ജ് വേളയിലെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളില്‍ വെച്ചെല്ലാം നമ്മുടെ നാടിന്റെയും ലോകത്തിന്റെയും മാനവിക സമൂഹത്തിന്റെയും എല്ലാം തന്നെ നന്മയ്ക്കും ഐക്യപൂര്‍ണ്ണമായ പ്രയാണത്തിനു വേണ്ടിയിട്ടുള്ള പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ഹജ്ജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്ലാമിലെ വിശ്വാസാനുഷ്ടാനങ്ങളുടെ
ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെ നേടലാണെന്നും ഹജ്ജ് അതിനു വേണ്ടിയുള്ള ശ്രേഷ്ടമായ തീര്‍ത്താടനമാണെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് അഭിപ്രായപ്പെട്ടു.പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
എം കെ അബൂബക്കര്‍ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, കെ ബി കുട്ടി ഹാജി, ശരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, കെ കെ അബ്ദുറഹ്‌മാന്‍ പാണത്തൂര്‍, താജുദ്ദീന്‍ കമ്മാടം, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, മൊയ്തു മൗലവി പുഞ്ചാവി, എ ഹമീദ് ഹാജി എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!