കാഞ്ഞങ്ങാട്:-ലഹരി യാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ് എഫ് എ അംഗീകൃത കെ സെവന് സോക്കര്‍ അഖിലേന്ത്യ ഹെഡ്ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഭാഗ്യത്തിന്റെ പിന്തുണയില്‍ ബാവാ നഗര്‍ സെമിയില്‍ കടന്നു.
സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ താരങ്ങളുമായി ഇറങ്ങിയ ബ്രദേഴ്സ് ബാവാനഗറും ഫിഫ മഞ്ചേരിയുടെ താരങ്ങളുമായി ഇറങ്ങിയ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ബേക്കലും തമ്മില്‍ നടന്ന ഒരു മണിക്കൂര്‍ നീണ്ട പോരാട്ടം ഗോള്‍ രഹിത സമനിലയും തുടര്‍ന്ന് നടത്തിയ പെനാല്‍റ്റി ഷൂട്ടൗട്ടും സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് ഭാഗ്യ പരീക്ഷണം നടത്തിയത്.ഇത് ബാവാനഗറിനെ പിന്തുണച്ചപ്പോള്‍ അവര്‍ക്ക് ടൂര്‍ണമെന്റ് സെമിഫൈനല്‍ പ്രവേശനം ലഭിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് ,ഹോമിയോ ഡോക്ടര്‍ വിവേക് സുധാകരന് ,സംഘാടക സമിതി വൈസ് ചെയര്മാന് എം.ഹമീദ് ഹാജി,സാമൂഹ്യ പ്രവര്ത്തകന് നിസാര്‍ മുക്കൂട്, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം സുജിത്ത് മോനാച്ച എന്നിവര്‍ വിശിഷ്ട അതിഥികളായി. മത്സരത്തിലെ മികച്ച കളിക്കാരനായ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ ആന്റണിക്ക് നിസാര്‍ മുക്കൂട് ഉപഹാരം നല്കി. ഇന്ന് നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ടൗണ്‍ ബോയ്സ് പുതിയക്കോട്ടയ്ക്ക് വേണ്ടി കെ ഡി എസ് കിഴിശേരിയും അരയാല്‍ ബ്രദര്‍സ് അതിഞ്ഞാലിന് വേണ്ടി അല്‍മദീന ചെറുപ്പുളശേരിയുടെ താരങ്ങളുംകളത്തിലിറങ്ങും
