പുല്ലൂര്‍ : ആത്മാഭിമാനത്തിന്റെ കൊടിക്കുറ ലോകത്തിന്റെ നെറുകയില്‍ ഉയര്‍ത്തിയവിവേകാനന്ദ സ്വാമിജിയുടെ സ്വപ്നമാണ് മറ്റൊരു നരേന്ദ്രനിലൂടെ ഇന്ന് സാക്ഷാല്‍കരിക്കാന്‍ പോകുന്നയെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി രമേശ് . പുല്ലൂര്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം 23-ാം വാര്‍ഷിഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായ ഭാരതം വിശ്വഗുരുവായി തിരുമെന്ന ഉറച്ച ആത്മവിശ്വാസം വച്ചു പുലര്‍ത്തിയ ആദ്ധ്യാത്മിക തേജസായിരുന്നു വിവേകാനന്ദ സ്വാമിജി. ഭാരതം ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. അതിന് സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയും .അതാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക ശക്തിയായും സൈനിക ശക്തിയായും മാറുന്നത്. ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രഭവകേന്ദ്രമായിരുന്നു നമ്മുടെ ഭാരതം.
ലോകത്തിന് മുന്നില്‍ പുതിയ സൃഷ്ടിയായി ഭാരതം മാറിയെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി.പുരുഷോത്തമന്‍ അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിവ് തെളിച്ച ഡോ.ടി പി ആര്‍ നമ്പൂതിരി, എ വി ഗിരീഷ് , പി ആര്‍ ശ്രീയുക്ത എന്നിവരെ അനുമോദിച്ചു.
ബിജെപി പുല്ലൂര്‍ – പെരിയ പഞ്ചായത്ത് പ്രസിഡന്റ് എ. സന്തോഷ് കുമാര്‍,രാഷ്ട്രീയ സ്വയംസേവക സംഘം പുല്ലൂര്‍ മണ്ഡല്‍ കാര്യവാഹ്
മഞ്ജുനാഥ്, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. വി. ബാബു, ബാലഗോകുലം ജില്ലാ വാഹിനി പ്രമുഖ അനിത ബാബു എന്നിവര്‍ സംസാരിച്ചു.
സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി എം.കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ധനേഷ് നന്ദിയും പറഞ്ഞു. വിവേകാനന്ദന സാംസ്‌കാരിക കേന്ദ്രത്തിലെ പ്രവര്‍ത്തകരുടെ നൃത്തസന്ധ്യയും ചുരിക നാടന്‍ കലാ നാട്ടറിവ് പഠന കേന്ദ്രം അവതിരിപ്പിച്ച കനലാട്ടം പരിപാടിയും അരങ്ങേറി.
