മടിക്കൈ: സംഘശക്തി കൊണ്ട് കാര്‍ഷിക നേട്ടങ്ങള്‍ കൊയ്തെടുക്കുന്ന മടിക്കൈ ചുള്ളി മൂലയിലെ പുനര്‍ജ്ജനി സ്വയം സഹായ സംഘത്തിന്റെ ഇത്തവത്തെ നെല്‍കൃഷിയിലും നൂറ് മേനി വിളവ്. യുവ തലമുറയ്ക്ക് മാതൃകയാണ് മടിക്കൈ ചുള്ളി മൂലയിലെ ഈ ചെറുപ്പക്കാര്‍. ചുള്ളി മൂല പുനര്‍ജനി പുരുഷ സ്വയം സഹായ സംഘത്തിലെ 29 പേരാണ് കൃഷിയെ നെഞ്ചോട് ചേര്‍ന്നു വെക്കുന്നത്. ഓണക്കാലത്ത് ചെണ്ടുമല്ലി കൃഷിയിലൂടെ വിജയം കൊയ്തതിന് പിന്നാലെ മഞ്ഞള്‍ കൃഷിയിലും നൂറ് മേനി കൊയ്തു. കൂലിപ്പണിക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ കൂട്ടായ്മയിലെ അംഗങ്ങളാണ്. 10 വര്‍ഷം മുന്‍പ് തരിശായി കിടന്ന ആറ് എക്കര്‍ വയലിലെ നെല്‍ കൃഷിയിലൂടെയാണ് ഇവര്‍ കൃ ഷിയിലേക്കിറങ്ങുന്നത്. എല്ലാ സഹായവുമായി കൃഷിഭവന് ഉദ്യോഗസ്ഥരും പഞ്ചായത്തും കൂടെ നിന്നപ്പോള്‍ വിജയതിളക്കം ഏറി. ആറ് ഏക്കറില്‍ നിലമൊരുക്കി നടീല്‍ മുതല്‍ കൊയ്ത്തുവരെ എല്ലാത്തിനും സംഘം പ്രവര്‍ത്തകര്‍ മാത്രം. ശരിയായ രീതിയില്‍ ആത്മാര്‍ത്ഥതയോടെ കൃഷിയെ സമീപിച്ചാല്‍ വിജയം നേടി മെന്ന് സംഘം ഭാരവാഹികളായ രഞ്ജിത്തും ബാലകൃഷ്ണനും പറഞ്ഞു. മടിക്കൈ കൃഷി ഓഫീസര്‍ പി വി പ്രമോദ്കുമാര്‍, പഞ്ചായത്ത് വികസനസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ടി രാജനും ചേര്‍ന്ന് കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി ബാലകൃഷ്ണന് അദ്ധ്യക്ഷനായി. കൃഷി അസിസറ്റന്റുമാരായ പി വി പവിത്രന്, പി നിഷാന്ത്, പി പ്രസന്നന്, സി സത്യന് എന്നിവര്‍ സംസാരിച്ചു .സംഘം സെക്രട്ടറി എ വി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
