സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും സി. പ്രഭാകരനെയും വി കെ രാജനെയും ഒഴിവാക്കി ; ഇ. പത്മാവതി, സിജി മാത്യു, ഡോ. വിപിപി മുസ്തഫ എന്നിവരെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി

കാസര്‍കോട്: സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും സി. പ്രഭാകരനെയുംവി കെ രാജനെയും ഒഴിവാക്കി. പകരം
ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ഇ. പത്മാവതിയെയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു എന്നീ പുതുമുഖങ്ങളെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. എം.വി ഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായതിനെ തുടര്‍ന്ന് ഒഴിവായ ഡോ. വിപിപി മുസ്തഫയെ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പകരമാണ് മുസ്തഫയെ തെരഞ്ഞെടുത്തത്.
എം രാജഗോപാലന്‍, പി ജനാര്‍ദ്ദനന്‍, കെ വി കുഞ്ഞിരാമന്‍, സാബു എബ്രഹാം, കെ.ആര്‍. ജയാനന്ദ, വിവി രമേശന്‍, എം സുമതി എന്നിവരാണ് മറ്റു സെക്രട്ടറിയേറ്റ് അംഗങ്ങള്‍.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മൂന്ന് പേരെ പുതുതായി ഉള്‍പ്പെടുത്തി പുതിയ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ഫെബ്രുവരി ഏഴിന് ജില്ലാ സമ്മേളനം കഴിഞ്ഞ ശേഷം പിന്നീട് ചേര്‍ന്ന ആദ്യ ജില്ലാ കമ്മിറ്റി യോഗം സംഘടനാപരമായ വിഷയം ചര്‍ച്ച ചെയ്ത് പിരിഞ്ഞിരുന്നു. അതിനാല്‍ സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും കഴിഞ്ഞശേഷം ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ സെക്രട്ടേറിയറ്റ് രൂപവത്കരണമായിരുന്നു പ്രധാന അജന്‍ഡ.

2022-ലെ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും എം വി ഗോവിന്ദന്‍ തദ്ദേശമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെപ്രൈവറ്റ് സെക്രട്ടറിയായി പോയതിനെ തുടര്‍ന്ന് ഒഴിയുകയും ചെയ്തയാളാണ് മുസ്തഫ. ജില്ലയിലെ വര്‍ഗ്ഗ-ബഹുജന സംഘടനാ കമ്മിറ്റികളുടെ പാര്‍ട്ടി ചുമതലകള്‍ ബാധനാഴ്ചത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ നല്‍കും.

 

error: Content is protected !!