പരപ്പ തളി ക്ഷേത്രോത്സവം തുടങ്ങി; 19 ന് ഗംഗാതരംഗം,21 ന് ആല്‍ത്തറമേളം

വെള്ളരിക്കുണ്ട്: പരപ്പ തളി മഹാവിഷ്ണു ക്ഷേത്രോത്സവം 14 ന് വിഷുക്കണിയോടെ തുടങ്ങി. ഉത്സവത്തിന്റെ പതിവുചടങ്ങുകള്‍ക്കൊപ്പം 30 തിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളത്തോടും പഞ്ചവാദ്യത്തോടെയും 21 രാത്രി ഏഴ് മണിക്ക് നടക്കുന്ന അരയാല്‍ത്തറ മേളമാണ് ഇത്തവണത്തെപ്രത്യേകത. 19 ന് രാത്രി ഗംഗാശശിധരന്‍ നയിക്കുന്നവയലിന്‍ ഫ്യൂഷനുണ്ടാകും. എല്ലാ ദിവസങ്ങളിലും രാത്രി കലാപരിപാടികളുണ്ട്. 19 വൈകിട്ട് 5 ന് പരപ്പ അയ്യപ്പ ഭജനമഠത്തില്‍ നിന്നും കാഴ്ച വരവ് ഘോഷയാത്ര . 20 ന് രാവിലെ 9.30 ന് ആദര സദസ്. തുടര്‍ന്ന് ക്ഷേത്ര വികസന രൂപരേഖ അവതരണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷമി മുഖ്യാതിഥിയാകും. 21 ന് രാവിലെ 8.30 ന് തളീത്തറയില്‍ പൂജ, 10.30 ന് സമൂഹ ഭഗവത് ഗീത പാരായണം, 11 ന് സംഗീതാര്‍ച്ചന, 12ന് മഹാ പൂജ,വൈകിട്ട് 5 ന് നീലേശ്വരം രാധാകൃഷ്ണമാരാര്‍ നയിക്കുന്നതായമ്പക, 6 ന് ശീവേലി എഴുന്നള്ളത്തും അരയാല്‍ത്തറയില്‍ മേളവും പറയെടുപ്പും, സഹസ്ര ദീപ സമര്‍പ്പണവും , രാത്രി 9 ന് ശ്രീ ഭൂതബലി,  10 ന് തിടമ്പുനൃത്തത്തോടെ സമാപനം പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ സുഭാഷ് ബാബു അടിയോടി, കെ.ബാലന്‍ മാസ്റ്റര്‍, പി.മധു പ്രണവം, കെ. ശരത് ചന്ദ്രന്‍ ,കെ.ദാമോദരന്‍ മാസ്റ്റര്‍, വി.ഗംഗാധരന്‍, എന്‍.കെ.രാഹുല്‍ എന്നിവര്‍ സംബന്ധിച്ചു

 

error: Content is protected !!