നീതിക്കും തീ വിലയോ: കോര്‍ട്ട് ഫീ വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ചു

കാഞ്ഞങ്ങാട് : കേരള സര്‍ക്കാര്‍ യാതൊരുവിധ മാനദണ്ഡവും ഇല്ലാതെ അന്യായമായി കോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ഭാരതീയ അഭിഭാഷക പരി ഷത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഭിഭാഷക പരിഷത് ഹോസ്ദുര്‍ഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പ്രതിഷേധ ദിനം ആചരിച്ചു. നിലവിലുള്ള കോടതി ഫീസ് നിന്നും പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചത് സാധാരണ ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ള ജനങ്ങള്‍ അവര്‍ക്ക് നീതി ഉറപ്പിക്കുവാനുള്ള അവസാന വഴിയായിട്ടാണ് കോടതിയെ കാണുന്നത്. കോടതി ഫീസില്‍ വരുത്തിയ വര്‍ദ്ധനവ് നീതി തേടുന്ന സാധാരണ ജനവിഭാഗത്തിന് കേസ് നടത്തിപ്പ് അപ്രാപ്യമായിരിക്കുകയാണ്. സര്‍ക്കാരിന്റെ ഖജനാവ് നിറക്കാനുള്ള പോംവഴിയായിട്ടാണ് നിലവിലെ കോടതി ഫീസ് വര്‍ദ്ധനവ്. ഇതിനെതിരെ ശക്തമായ ജനവികാരങ്ങള്‍ ഉണരേണ്ടിയിരി ക്കുന്നുവെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിഭാഷക പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.ജി അനില്‍ അഭിപ്രായപ്പെട്ടു.

കോടതി ഫീസ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പ്രതിഷേധത്തില്‍ പങ്കെടുത്ത മെമ്പര്‍മാര്‍ കത്തിച്ചു.
യൂണിറ്റ് പ്രസിഡന്റ് അഡ്വ. എ മണികണ്ഠന്‍ അധ്യക്ഷനായി, അഡ്വ.എം രമേശ്, അഡ്വ. കെ ടി പ്രകാശ് എന്നിവര്‍ സംസാരിച്ചു. അഡ്വ രാധാകൃഷ്ണന്‍, അഡ്വ. പി.ടി.മോഹന്‍ കുമാര്‍, അഡ്വ. നവീന്‍ ശങ്കര്‍, അഡ്വ.കൃഷ്ണപ്രിയ, അഡ്വ ഗോപിക തുടങ്ങിയവര്‍ പ്രതിഷേധത്തില്‍പങ്കെടുത്തു.

error: Content is protected !!