കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിന് ഇടയില്‍ പുറം കടലില്‍ വെച്ച് സ്‌ട്രോക്കു വന്ന യുവാവിനെ ഏകദേശം എട്ടുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കരയിലെത്തിച്ചു. ബേക്കല്‍ പള്ളിക്കര സ്വദേശി സലോമന്‍ (40) ആണ് മൂന്നു ദിവസം മുമ്പ് കടലില്‍ വെച്ച് സ്‌ട്രോക്കു വന്നതിനെ തുടര്‍ന്ന് ഒരു വശം തളര്‍ന്ന് അവശനായി കടലില്‍ കുടുങ്ങിയത്. ഈ വിവരം ബുധനാഴ്ച വൈകിട്ട് ഹാംറേഡിയോ വഴിയാണ് പുറംലോകം അറിഞ്ഞത്. ഉടന്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനായി ഫിഷറിസ് രക്ഷാബോട്ടില്‍ ഹോസ്ദുര്‍ഗ് എസ് ഐ എംടി പി സെയ്ഫുദ്ദീന്റെ നേതൃത്വത്തില്‍ വൈകിട്ട് നാലു മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ തൈക്കടപ്പുറത്തു നിന്നു പുറപ്പെട്ടു. കിലോമീറ്ററോളം നിണ്ട യാത്രക്കൊടുവില്‍ കടലിലേക്ക് പള്ളിക്കരയില്‍ സ്പീഡ് ബോട്ട് വരുത്തി (തോണി) തിരച്ചില്‍ സംഘം മാറിക്കയറി സംഭവ സ്ഥലത്തേക്ക് കുതിച്ചു. രാത്രി 9.30 ന് സംഘാംഗങ്ങള്‍ ബോട്ടിനരികെയെത്തി സലോമിനെ ബോട്ടില്‍ നിന്നു തോണിയിലേക്കു മാറ്റി. രാത്രി 12 മണിയോടെ പള്ളിക്കരയിലെത്തിച്ച് ഉദുമയിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. മാര്‍ട്ടിന്‍, ശെല്‍വന്‍, ബിജു, എന്തോനിസ് സതീശന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സിവില്‍ പോലീസ് ഓഫീസര്‍ ശരത് കുമാര്‍, റെസ്‌ക്യൂ ഗാര്‍ഡ് സേതു, ശിവന്‍ ഡ്രൈവര്‍ ഷൈജു ,സതീശന്‍, എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
