കാഞ്ഞങ്ങാട്:കോട്ടച്ചേരി ബസ്റ്റാന്റ് അറ്റക്കുറ്റപണികള്‍ക്കായി ആറു മാസത്തേക്ക് അടച്ചിട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തിലുണ്ടായ ഗതാഗത കുരുക്കും വ്യാപാര സ്തംഭനവും ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ ഇല്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുന്നതുള്‍പ്പെടെ ശക്തമായ പ്രക്ഷോഭത്തിന് വ്യാപാരികള്‍ സന്നദ്ധമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.എം.അഹമ്മദ് ഷെരീഫും കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോയിയേഷന്‍ പ്രസിഡന്റ് സി.കെ.ആസിഫും മുന്നറിയിപ്പ് നല്‍കി.
ബസ്റ്റാന്റിലും പരിസരത്തുമായി 300 ഓളം വ്യാപാരികള്‍ കച്ചവടം ചെയ്തു വരുന്നുണ്ട്,ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട അറ്റക്കുറ്റപണികള്‍ക്കാണ് 6 മാസത്തേക്ക് ബസ്റ്റാന്റ് യാര്‍ഡ് അടച്ചുപൂട്ടിയത്. ബസ്റ്റാന്റ് അടച്ചിട്ടതിനെ തുടര്‍ന്ന് പ്രയാസപ്പെടുന്ന വ്യാപാരികളെ ഏകോപന സമിതി ജില്ല പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.തുടര്‍ന്ന് നഗരസഭ പേഴ്‌സണെയും വൈസ് ചെയര്‍മാനെയും വ്യാപാരി സംഘടനാനേതാക്കള്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.
വിഷു ആഘോഷ വേളകളിലും തുടന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സമയത്തും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുന്നത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ നഗരത്തിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കെ എം എ ട്രഷറര്‍ ആസിഫ് മെട്രോ,വൈസ് പ്രസിഡന്റ് പി.മഹേഷ്, ഷെരീഖ് കമ്മാടം,മുന്‍ പ്രസിഡന്റ് സി.യൂസഫ് ഹാജി,ടി.മുഹമ്മദ് അസ്ലാം എ.ഹമീദ് ഹാജി,നഗരസഭ കൗണ്‍സിലര്‍ എന്‍.അശോക് കുമാറും എന്നിവരും നേതാക്കള്‍ക്കൊപ്പംഉണ്ടായിരുന്നു.
