കാഞ്ഞങ്ങാട്:ഉത്സവാഘോഷങ്ങള്‍ക്ക് മാതൃകയായി ഉത്തര കേരളത്തിലെ പ്രധാന ദേവസ്ഥാനങ്ങളില്‍ ഒന്നായ കിഴക്കുംകര പുള്ളികരിങ്കാളി അമ്മ ദേവസ്ഥാനം ഉത്സവാഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച കിഴക്കുംകര കാഴ്ച ആഘോഷ കമ്മിറ്റി.ജനുവരി 30 മുതല്‍ ഫെബ്രുവരി 3വരെ നടന്ന ഉത്സവത്തിന്റെ ഭാഗമായി വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നിന്നും പുറപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ വന്‍ ജനപങ്കാളിത്തത്തില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നടത്തിയ വര്‍ണ്ണശബളമായ കാഴ്ച സമര്‍പ്പണം ,വിഭവ സമൃദ്ധവും സാദുഷ്ടവുമായ അന്ന പ്രസാദവിതരണം ,പ്രഫഷണല്‍ ടീമുകളെയും മാതൃസമിതി അംഗങ്ങളുടെയും കലാപരിപാടികള്‍ എന്നിവയും വെടിക്കെട്ട് ഒഴിവാക്കി അതിനുവേണ്ടി നീക്കിവെച്ച തുക സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയും ഏവര്‍ക്കും മാതൃകയാക്കാവുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ഇത്തവണ കിഴക്കുംകര കാഴ്ച ആഘോഷ കമ്മിറ്റി നടത്തിയത്. ഇതിന്റെ ഭാഗമായുള്ള ജനറല്‍ ബോഡി കഴിഞ്ഞ ദിവസം ദേവസ്ഥാനത്ത് നടന്നു.
ചടങ്ങില്‍ വച്ച് എ എസ് ഐ യി ജോലി കയറ്റം ലഭിച്ച കാഴ്ച കമ്മിറ്റിയുമായി മികച്ച ഇടപെടല്‍ നടത്തിയ കിഴക്കുംകര സ്വദേശി ബേക്കല്‍ പോലീസ് സ്റ്റേഷനിലെരതീഷ് കുറ്റിയാട്ട്,കിഴക്ക് കൂലം കളിയാട്ട ഉത്സവത്തിന്റെ ഭാഗമായികഴിഞ്ഞ 29 വര്‍ഷക്കാലമായി ദേവസ്ഥാനത്തിനുവേണ്ടി കലശം എടുക്കുന്ന മധുസൂദനന് കിഴക്കേ വെള്ളിക്കോത്ത് എന്നിവരെ ആദരിച്ചു. ആഘോഷ ചെലവ് കഴിച്ച് ബാക്കി വന്ന ഒന്നര ലക്ഷം രൂപ ദേവസ്ഥാനം കാഴ്ച ആഘോഷ കമ്മിറ്റി ആസ്ഥാന മന്ദിരം നിര്‍മ്മാണത്തിനായി സാമ്പത്തിക കമ്മിറ്റിക്ക് കൈമാറി.ജനറല്‍ ബോഡിയുടെ ഭാഗമായി റിപ്പോര്‍ട്ട് വരവ് ചെലവ് കണക്ക് എന്നിവയുടെ അവതരണം നടന്നു.കാഴ്ച ആഘോഷ കമ്മിറ്റി ചെയര്മാന് അനന്തന് എ കെ സ്റ്റൈല്‍ അധ്യക്ഷനായി. ദേവസ്ഥാനം പ്രസിഡണ്ട് കെ കണ്ണന്‍കുഞ്ഞി, സേവാസമിതി ജനറല്‍ സെക്രട്ടറി കെ വിശ്വനാഥന്,കാഴ്ച കമ്മിറ്റി ട്രഷറര്‍ ബി ചെറുഞ്ഞി , വിജയന് അമ്പലത്തറ,തമ്പാന് തോട്ടത്തില്‍ പി വി ഗോപി എന്നിവര്‍ സംസാരിച്ചു. കാഴ്ച ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുരേശന് മണലില്‍ സ്വാഗതവും കണ്‍വീനര്‍ വി നാരായണന് നന്ദിയും പറഞ്ഞു.
