കാഞ്ഞങ്ങാട്: മലബാര്‍ ദേവസ്വം ബോര്‍ഡ് 2008 ല്‍ രൂപീകരിച്ചുവെങ്കിലും 1951ല്‍ നിലവില്‍ വന്ന മദ്രാസ് ഗവണ്മെണ്ട് രൂപീകരിച്ച ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെണ്ട് ചാരിറ്റബിള്‍ ആക്ട്(എച്ച് ആര്‍ ആന്‍ഡ് സി ഇ) അനുസരിച്ചാണ് ഇന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇത് കാരണം മലബാര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നതിന്റെ ഗുണം ഈ മേഖലക്ക് ലഭിച്ചിട്ടില്ല. ക്ഷേത്രങ്ങള്‍ ഇന്നും തികച്ചും വ്യക്തിഗത ക്ഷേത്രങ്ങള്‍ ആയി നില്‍ക്കുകയാണ്. വരുമാനമുള്ള ക്ഷേത്രങ്ങള്‍ മാത്രം നല്ല രീതിയില്‍ നടക്കുകയും വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ ശോചനീയമായ സ്ഥിതിയില്‍ തുടരുകയും ചെയ്യുന്ന സ്ഥിതി ആണ് ഉള്ളത്.
ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ശമ്പളപരിഷ്‌കരണം എത്രയും പെട്ടെന്ന് അവരുടെ കൈകളിലെത്തിക്കണമെന്നും മലബാര്‍ ദേവസ്വം സമഗ്ര നിയമം എത്രയും പെട്ടെന്ന് പാസാക്കണമെന്നും ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എന്‍. എസ്.എസ്.ഹാളില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) സംസ്ഥാന സെക്രട്ടറി കെ.ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് യു.തമ്പാന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായ മലബാര്‍ ദേവസ്വം കാസര്‍ഗോഡ് ഡിവിഷന്‍ ചെയര്‍മാന്‍ കെ.വി സുരേന്ദ്രനെ കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡണ്ട് യു. തമ്പാന്‍ നായര്‍ ആദരിച്ചു. സി. ഐ. ടി. യു സംസ്ഥാന കമ്മറ്റി അംഗം വി. വി പ്രസന്നകുമാരി , എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ട്രഷര്‍ ദാമോധരന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം.സദാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കമലകാന്തന്‍ സ്വാഗതവും ഉണ്ണി പാലത്തിങ്കാല്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍ പ്രസിഡണ്ട് – യു. തമ്പാന്‍ നായര്‍, വൈസ് പ്രസിഡണ്ട്മാര്‍ അനില്‍ കുമാര്‍ നീലേശ്വരം പള്ളിക്കര,
കെ.വി. സുരേന്ദ്രന്‍. സെക്രട്ടറി – എം.സദാനന്ദന്‍, ജോയിന്റ് സെക്രട്ടറിമാര്‍- കമലകാന്തന്‍ ചെറുവത്തൂര്‍, മോഹനന്‍ തൃക്കണ്ണാട്,
ട്രഷറര്‍ – ഉണ്ണി പാലത്തിങ്കാല്‍ എന്നിവരെ തെരെഞ്ഞെടുത്തു.
മലബാര്‍ ദേവസ്വം സമഗ്ര നിയമം ഉടന്‍ പാസാക്കുക; മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു
