വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു: പാണത്തൂര്‍ മൈലാട്ടിലെ ചാന്ദിനിക്കും, യശോദയ്ക്കും റേഷന്‍ കാര്‍ഡ് ലഭിച്ചു;സഹായകമായത് സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിബു പാണത്തൂരിന്റെ ഇടപെടല്‍

പാണത്തൂര്‍ – പനത്തടി പഞ്ചായത്തിലെ മൈലാട്ടിയിലെ രണ്ടു കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചു. സഹായകമായത് സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിബു പാണത്തൂരിന്റെ ഇടപെടല്‍. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട പാണത്തൂര്‍ മൈലാട്ടിയിലെ ചാന്ദിനിക്കും, മൈലാട്ടിയിലെ യശോദയ്ക്കുമാണ് പുതുതായി റേഷന്‍ കാര്‍ഡ് ലഭിച്ചത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വര്‍ഷങ്ങളായി വാടകയ്ക്കും, ബന്ധു വിടുകളിലുമായി താമസിച്ചു വരികയായിരുന്നു ഭര്‍ത്താവും ചെറിയ മൂന്ന് കുട്ടികളുമടങ്ങിയ ചാന്ദിനിയുടെ കുടുംബം. ഈയിടെ പനത്തടിയില്‍ വച്ച് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടത്തിയ എ.ബി.സി.ഡി. ക്യാമ്പില്‍ ചാന്ദിനിയെ എത്തിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചാന്ദിനിക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചത്.

മൈലാട്ടിയിലെ യശോദയുടെ പേര് കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ നിന്നും പേര് ഒഴിവാക്കി പുതിയ റേഷന്‍ കാര്‍ഡിനായി ഒരു വര്‍ഷക്കാലമായി സപ്ലൈ ഓഫീസില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു യശോദ. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം റേഷന്‍ കാര്‍ഡ് അനുവദിച്ചിരുന്നില്ല. ഇതില്‍ സപ്ലെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യശോദയ്ക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചത്. ഒരു ചെറിയ കുടിലിലാണ് യശോദയയും ഭര്‍ത്താവും, മൂന്നു ചെറിയ കുട്ടികളുമടങ്ങിയ കുടുംബം താമസിച്ചു വരുന്നത്. സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി പോലെയുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവരെ പരിഗണിച്ചിരുന്നില്ല. റേഷന്‍ കാര്‍ഡ് ലഭിച്ചതിനാല്‍ ഇനി പുതിയ ഭവനപദ്ധതിയിലേക്ക് അപേക്ഷിക്കാം എന്നുള്ള പ്രതീക്ഷയിലാണ് യശോദ .എന്നാല്‍ സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീടെന്ന സ്വപ്നം ഇപ്പോഴും അകലെയാണ്ചാന്ദിനിക്ക്.

error: Content is protected !!