വിദ്യാര്‍ത്ഥികളുടെ ഇടയിലുള്‍പ്പെടെ വ്യാപകമായ മദ്യ മയക്കു മരുന്നുകള്‍ വിപണിയിലെത്തിക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍: മുന്‍ എം പി രമ്യ ഹരിദാസ്

ബേക്കല്‍: വിദ്യാര്‍ത്ഥികളുടെ ഇടയിലുള്‍പ്പെടെ വ്യാപകമയ മദ്യ മയക്കുമരന്നുകള്‍ വിപണിയിലെത്തിക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയെത്തിച്ച് കൊടുത്ത് വിദ്യാലയങ്ങളില്‍ ലഹരി കച്ചവടത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നത് എസ്.എഫ്.ഐയാണെന്നും ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസ് പറഞ്ഞു. പളളിക്കര മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുറിച്ചികുന്ന് കോളനി മിച്ചഭൂമി സമരത്തിന്റെ 43 ആം വാര്‍ഷികാഘോഷ സമാപന പരിപാടി ബേക്കലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്. മദ്യ മയക്കുമരുന്ന് മാഫിയകളെ ഭയന്ന് നിയമപാലകര്‍ക്ക് പോലും നിയമ പാലനം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കോവിഡ് കാലങ്ങളിലൂള്‍പ്പെടെ ആരോഗ്യ രംഗത്ത് സ്വന്തം ജീവനുപോലും വിലകല്പിക്കാതെ ജനങ്ങള്‍ക്ക് വേണ്ടി സമൂഹത്തിന്റെ മുന്‍നിരയിലേക്കിറങ്ങിയ പോരാളിണകളായ ആശാവര്‍ക്കര്‍മാര്‍ പോലും ഇന്ന് സമരമുഖത്താണ്. ഇവരെ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും തയ്യാറാകുന്നില്ല. തൊഴിലുറപ്പ് പദ്ധതിയും വിദ്യാഭ്യാസ മേഖലയുമുള്‍പ്പെടെ താറുമാറായിക്കഴിഞ്ഞു. ലഹരി വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്ത്രീകളും കുട്ടികളും അരക്ഷിതരായി തീര്‍ന്നിരിക്കുന്നതായും രമ്യാ ഹരിതാസ് കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. കുറുച്ചിക്കുന്ന് ഭൂസമരത്തിന് നേതൃത്വം നല്‍കിയ സുന്ദരന്‍ കുറിച്ചിക്കുന്നിനെ ചടങ്ങല്‍ സ്വര്‍ണ്ണപ്പതക്കവും പെന്നാടയും ഉപഹാരവും നല്‍കി രമ്യ ഹരിദാസ് ആദരിച്ചു. കെപിസിസി അംഗങ്ങളായ ഹക്കീം കുന്നില്‍, പാളയം പ്രദീപ്, ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവല്‍, ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ വി ഭക്തവത്സലന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവീന്ദ്രന്‍ കരിച്ചേരി, സത്യന്‍ പൂച്ചക്കാട്, യശോദ നാരായണന്‍, ജയശ്രീ മാധവന്‍, അഖിലേഷ് തച്ചങ്ങാട് രാജു കുറിച്ചിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. സുന്ദരന്‍ കുറിച്ചിക്കുന്ന് മറുപടി പ്രസംഗം നടത്തി. ഉദ്ഘാടനത്തന് മുന്നോടിയായി കുറിച്ചിക്കുന്ന് കോളനിയില്‍ നിന്ന് ബേക്കല്‍ ജംഗഷനിലേക്ക് ഘോഷയാത്രയുംനടത്തി.

error: Content is protected !!