കുടുംബശ്രീ സ്‌നേഹിത പോലീസ് സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന അടിയന്തര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ മുഖേന കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ സേവനം ഉറപ്പാക്കുക എന്നതാണ് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ളസ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ നടന്ന പരിപാടി ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത മുഖ്യാതിഥിയായി. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍, സോഷ്യല്‍ പോലീസിംഗ് ഓഫീസര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍, ജനമൈത്രി പോലീസ് പ്രദീപന്‍ കോതോളി, വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ എച്ച് ആര്‍ സുകന്യ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ വി തങ്കമണി എന്നിവര്‍ സംസാരിച്ചു.
സ്‌നേഹിത സ്റ്റാഫ്, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സിഡിഎസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ കെ സുജിനി സ്വാഗതവും സൂര്യജാനകി നന്ദിയും പറഞ്ഞു. പരിപാടിയില്‍ നഷ്ടപ്പെട്ടുപോയ വിലയേറിയ ഡോക്യുമെന്റുകള്‍ പണം അടക്കം തിരികെ ഏല്‍പ്പിച്ച മധുരംപാടി സ്വദേശി ധന്യയെ ആദരിച്ചു. ആഴ്ചയില്‍ ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കൗണ്‍സിലിംഗ് കേന്ദ്രംപ്രവര്‍ത്തിക്കുക.

error: Content is protected !!