തമിഴ്നാട്ടിലെ ഏഴു കേസുകളിലെ വാറന്റ് പ്രതി തുരുത്തി മഠത്തില്‍ മണി ഹോസ്ദുര്‍ഗ് പോലീസ് പിടിയില്‍

കാഞ്ഞങ്ങാട് : തമിഴ്നാട്ടിലെ ഏഴു കേസുകളിലെ വാറന്റ് പ്രതി തുരുത്തി മഠത്തില്‍ മണി(42) യെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി തഞ്ചാവൂര്‍ പോലീസിന് കൈമാറി. കേരളത്തിലും തമിഴ്‌നാട്ടിലുമായി 34 കവര്‍ച്ചക്കേസുകളില്‍ പ്രതിയാണിയാള്‍ . ബിഎസ്എന്‍എല്ലിന്റെ കാഞ്ഞങ്ങാട്ടെ കാര്യാലയത്തിലെ 60 ബാറ്ററി മോഷ്ടിച്ചതാണ് ഒടുവിലത്തെ കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനായിരുന്നു കവര്‍ച്ച. ഒരാഴ്ചയ്ക്കുള്ളില്‍
ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച ഇയാള്‍ രണ്ടാഴ്ച മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.

തൃക്കരിപ്പൂര്‍ എടച്ചാക്കൈ മാച്ചിക്കാട്ടാണ് ഇയാള്‍ താമസിക്കുന്നത്. തഞ്ചാവൂര്‍ ജില്ലയിലെ ഒരത്തനാട് പോലീസ് സ്റ്റേഷന്‍, സേതു ഭാവചത്രം പോലീസ് സ്റ്റേഷന്‍, പട്ടുകോട്ടൈ പോലീസ് സ്റ്റേഷന്‍, തിരുചിത്രാമ്പലം പോലീസ് സ്റ്റേഷന്‍, മധുകൂര്‍ പോലീസ് സ്റ്റേഷന്‍ എന്നീവിടങ്ങളിലാണ് വാറന്റായ ഏഴു കേസുകള്‍. പ്രതിയെ തേടി തഞ്ചാവൂരിലെ പോലീസ് സംഘം ഹോസ്ദുര്‍ഗ് സ്റ്റേഷനിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജു മോഹന്‍ വെള്ളൂര്‍, എ.സനീഷ് കുമാര്‍, മണി എ.വി.രാകേഷ് എന്നിവര്‍ തൃക്കരിപ്പൂരിലും ചെറുവത്തൂരിലും നീലേശ്വരത്തും തിരച്ചില്‍ നടത്തി.

error: Content is protected !!