സമസ്ത മേഖലകളുടെയും വികസനത്തിന് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്  ഹാളില്‍ നടന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 13ന് വൈകിട്ട് 4 .30ന് ജില്ലാ പഞ്ചായത്ത് യോഗം ബജറ്റിന് അംഗീകാരം നല്‍കും. 972761211 രൂപ പ്രതീക്ഷിത വരവും 960121000 രൂപ പ്രതീക്ഷിത ചെലവും ഉള്‍പ്പെടെ 12640211രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.

വിദ്യാഭ്യാസം ആരോഗ്യം കര്‍ഷക ക്ഷേമം വ്യവസായം അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളുടെയും വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ജനങ്ങളുടെ ആളോഹരി വരുമാനം മെച്ചപ്പെടുത്തി ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമം കൂടിയാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.പാലിയേറ്റീവ് ഗ്രിഡ് രൂപീകരിക്കും. വയോജനങ്ങള്‍ക്ക് നല്ല ചികിത്സയും പരിചരണവും ഉറപ്പുവരുത്തും. മറവി രോഗമുള്ളവര്‍ക്ക് വേണ്ടി പ്രത്യേക കേന്ദ്രം ആരംഭിക്കുംം വിജ്ഞാന കേരളം മികച്ച പദ്ധതിയായി നടത്തും.ജില്ലാ പഞ്ചായത്ത് കെഎസ്ആര്‍ടിസിയും ബിആര്‍ടിസിയും ആയി ചേര്‍ന്ന് കാസര്‍കോട് സഫാരിക്ക് തുടക്കം കുറിക്കും. ഭവന പദ്ധതിക്ക് 12 കോടി രൂപ മാറ്റിവെച്ചു കാര്‍ഷിക മേഖലയ്ക്ക് ഒരു കോടി 75 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

വിദ്യാലയങ്ങളില്‍ ലഹരി വിമുക്ത പദ്ധതികളുടെ ഭാഗമായി റിഥം പദ്ധതിയ്ക്ക് തുടക്കം കുറിക്കും.പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിനായി 9 കോടി 90 ലക്ഷത്തി 67,000 രൂപ മാറ്റിവെച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജിമാത്യു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശകുന്തള കെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് എന്‍ സരിത ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മനു, പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ജോമോന്‍ ജോസ്, എം ഷൈലജ ഭട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി സുധാകരന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!