പടന്നക്കാട് : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മാരക രോഗങ്ങള്‍ക്ക് നല്‍കുന്ന ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജോയ് ജോസഫിന്റെ നിര്‍ദ്ദേശാനുസരണം ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും ഡ്രഗ് ഇന്‍സ്പെക്ടര്‍ ബിജിന്‍ ഇ എന്‍ പാര്‍ട്ടി സഹിതം പടന്നക്കാട് ജന്‍ ഔഷധി ഔട്ട്‌ലെറ്റ് പരിശോധിക്കുകയും പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തു. തുടര്‍ന്നും ശക്തമായ റെയ്ഡുകള്‍ ഉണ്ടാകുമെന്നും ലഹരിക്കായി ഇത്തരം ഗുളികകള്‍ കുട്ടികള്‍ക്ക് വിതരണം നടത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി വി പ്രസന്ന കുമാര്‍ അറിയിച്ചു. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ മാരായ കെ കെ ബാലകൃഷ്ണന്‍, ബാബു, വിമുക്തി മെന്റര്‍ ഗോവിന്ദന്‍. പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മനോജ്. പി എന്നിവര്‍ പങ്കെടുത്തു.
പടന്നക്കാട് ജന്‍ ഔഷധി ഔട്ട്‌ലെറ്റ് മറവില്‍ ലഹരി ഗുളിക വില്‍പ്പന: ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ
