കമ്മാടം കാവിന്റെ വൈവിധ്യങ്ങള്‍ കാന്‍വാസില്‍ നിറച്ച് ചിത്രകാരന്മാര്‍

പരപ്പ : പച്ചപ്പടര്‍പ്പുകള്‍ക്കിടയിലെ പാറകെട്ടുകളില്‍ കൂടി ഒഴികിയിറങ്ങി വരുന്ന അരുവികളും നീരുറവകളും, ഇലപൊഴിഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ചതുപ്പില്‍ വേരുകള്‍ വൃത്താകൃതിയില്‍ പുറത്തേക്ക് തെറിച്ചു നില്‍ക്കുന്ന കുറ്റിച്ചെടികള്‍, വള്ളിപ്പടര്‍പ്പുകളില്‍ കൂടി അരിച്ചിറങ്ങുന്ന സൂര്യപ്രകാശം, കാവറിവിലെ ചിത്രങ്ങളുടെ വൈവിധ്യം ഇങ്ങനെ നീളുന്നു. ചിത്രകാര്‍ കേരള കമ്മാടം കാവില്‍ ‘ കാവറിവ് വരയും വര്‍ത്തമാനവും’ എന്ന പേരില്‍ നടത്തിയ ചിത്രകലാ ക്യാമ്പിലെ ചിത്രങ്ങള്‍ കമ്മാടം കാവിന്റെ തനത് ആവസവ്യവസ്ഥയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നവയായി. കേരളത്തിലെ കാവുകളില്‍ ജൈവ വൈവിധ്യങ്ങള്‍ കൊണ്ട് ഏറെ പ്രത്യേകതയുള്ള കാവുകളിലൊന്നാണ് കമ്മാടം കാവ്. വേരുകളിലൂടെ ശ്വസനപ്രക്രിയ നടത്തുന്ന പ്രത്യേക തരം മരങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണുള്ള ശുദ്ധജല ആവാസമേഖലയുള്ള ചതുപ്പുനിലങ്ങളുള്ള (മിറിസ്റ്റിക്ക ചതുപ്പ് ) കാവുകൂടിയാണ് കമ്മാടം കാവ്. ഇരുപത്തിയഞ്ചോളം ചിത്രകാരന്മാര്‍ കമ്മാടം കാവില്‍ ചിത്രം വരക്കാനെത്തി.

പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഇ ഉണ്ണികൃഷ്ണന്‍ കാവറിവ് ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ അധ്യക്ഷനായി. പരിസ്ഥിതി ഡോക്യുമെന്ററി സംവിധായകന്‍ ജയേഷ് പാടിച്ചാല്‍, ചിത്രകാരന്മാരായ രമണന്‍ വാസുദേവന്‍ പാലക്കാട്, ദിനേശ് നക്ഷത്രപേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. സചീന്ദ്രന്‍ കാറഡുക്ക, ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര, ജ്യോതി ചന്ദ്രന്‍ കാനത്തൂര്‍, അനീഷ് ബന്തടുക്ക, സനില്‍ ബങ്കളം, അനൂപ് മോഹന്‍, ഗോപി മുളവന്നൂര്‍, സുജിത്ത് നടുവില്‍, സതി നീലേശ്വരം, സജിത പെയ്‌നാച്ചി, രാം ഗോകുല്‍ പെരിയ, പ്രിയ കരുണന്‍, സരിഗ രാജേഷ്, അഞ്ജലി ദര്‍പ്പണം, കൃഷ്ണപ്രസാദ് കൂടാനം, സൂര്യജിത്ത് രാജ്, നന്ദന കരുണ്‍, രമണന്‍ വാസുദേവന്‍, ദിനേശ് നക്ഷത്ര എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!