പാട്ടുപെട്ടി പുരസ്‌ക്കാരം പ്രീതി നീലേശ്വരത്തിന്

കുണ്ടംകുഴി: സംഗീത, സാഹിത്യ, പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പാട്ടുപ്പെട്ടിയുടെ നാലാമത് പാട്ടുപെട്ടി പുരസ്‌കാരം പ്രഖ്യാപിച്ചു.പ്രശസ്ത ഗായികയും, നര്‍ത്തകിയുമായ, നീലേശ്വരം പടിഞ്ഞാറ്റംകൊവ്വലിലെ എ .എം.പ്രീതിയാണ് ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിന് അര്‍ഹയായത് .അധ്യാപകദമ്പതിമാരായ,കെ.കുഞ്ഞികൃഷ്ണന്‍, രാധടീച്ചര്‍, എന്നിവരുടെ മകളായ പ്രീതി സ്‌കൂള്‍ പOന കാലം മുതല്‍ സംഗീത,നൃത്തരംഗത്ത്‌സജീവമായിരുന്നു. നീലേശ്വരം ദുര്‍ഗ്ഗാ ഹൈസ്‌ക്കൂളിലും, കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും വിദ്യാഭ്യാസം നേടിയ പ്രീതി എംഫില്‍ ബിരുദ ധാരിയും,ഹിന്ദിയില്‍ല്‍ എം എ ഗോള്‍ഡ് വിന്നറുമാണ്, സൂര്യാ ടിവിയില്‍ നടന്‍ മുകേഷ് അവതരിപ്പിച്ച കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ ലളിതഗാനം അവതരിപ്പിച്ചു.കൂടാതെ നാട്ടിലെ കലാസാംസ്‌ക്കാരിക രംഗങ്ങളിലെല്ലാം നൃത്ത, സംഗീത പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ഗംഗാധരന്‍ നായര്‍ ഒ എന്‍ജിസിഉദ്യോഗസ്ഥന്‍
മക്കള്‍ ഡോ.. സ്വാതി ഹൈദരാബാദ് സത്യജിത്ത്, ആമസോണ്‍ കമ്പനി യു എസ് പുരസ്‌കാര വിതരണം 2025 ഏപ്രില്‍ 9ന് കുറ്റിക്കോല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹാള്‍.കുണ്ടംകുഴി എം ആര്‍ അനുസ്മരണ ചലചിത്ര ഗാന മത്സരവേദിയില്‍ വച്ച് മുഖ്യപ്രഭാഷകന്‍ വത്സന്‍ പിലിക്കോട് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചു. ജയരാജ് കുണ്ടംകുഴി, പങ്കജാക്ഷന്‍തോരോത്ത്, വിനോദ് ചാലത്തൂര്‍, പ്രശാന്ത് പയറ്റിയാല്‍, പവിത്രന്‍ എന്നിവര്‍സംബന്ധിച്ചു.

 

 

 

error: Content is protected !!