പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഭക്ഷണമൊരുക്കാനുള്ള നിയോഗം അഞ്ചാം വര്‍ഷവും രാമചന്ദ്ര വാര്യര്‍ക്ക്

പാണത്തൂര്‍ – പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക്
ഭക്ഷണം ഉണ്ടാക്കുവാനുള്ള നിയോഗം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പെരുതടി രാമചന്ദ്രന്‍ വാര്യര്‍ക്ക്. പാചകരംഗത്ത് 25 ഓളം വര്‍ഷത്തെ പരിചയമുള്ള രാമചന്ദ്ര വാര്യര്‍ അഞ്ചാം വര്‍ഷമാണ് മഞ്ഞടുക്കം തുടര്‍വനത്ത് ഭഗവതി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി എത്തുന്നത്. നാട്ടില്‍ നിന്നു തന്നെ ലഭിക്കുന്ന മത്തന്‍ കുമ്പളങ്ങ, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് ഇദ്ദേഹം കൂടുതലായി കറികളില്‍ ഉപയോഗിക്കുന്നത്. പാക്കറ്റില്‍ കിട്ടുന്ന പൊടികള്‍ ഉപയോഗിക്കാതെ അരച്ചെടുക്കുന്ന മുളക്, മല്ലി തുടങ്ങിയവ ഉപയോഗിച്ചാണ് രാമചന്ദ്രന്‍ കറികള്‍ തയ്യാറാക്കുന്നത്. വര്‍ഷങ്ങളായി ജില്ലയിലെ വിവിധ ആഘോഷങ്ങളില്‍ ഭക്ഷണം ഉണ്ടാക്കുന്നതില്‍ പ്രധാനിയാണ് രാമചന്ദ്ര വാര്യര്‍. ഇക്കഴിഞ്ഞ ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ കലോത്സവത്തില്‍ രാമചന്ദ്രന്‍ വാര്യരുടെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഭക്ഷണം ഉണ്ടാക്കിയത്. മഞ്ഞടുക്കത്ത് മൂന്നാം കളിയാട്ടം മുതല്‍ രാത്രിയിലും, അഞ്ചാം കളിയാട്ടം മുതല്‍ എട്ടാം കളിയാട്ടം വരെ ഉച്ചക്കും രാത്രിയിലുമായാണ് ഭക്തര്‍ക്ക് ഭക്ഷണം നല്‍കുന്നത്. പെരുതടി സ്വദേശിയായ രാമചന്ദ്ര വാര്യര്‍ ബന്തടുക്ക ശ്രീ സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലെകഴകക്കാരനാണ്.

error: Content is protected !!