മാവുങ്കാല്‍: കല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുരയിടെ പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടത്തിന് ഭക്തി സാന്ദ്രമായ തുടക്കം.
മഹോല്‍സവത്തിന്റെ ഭാഗമായി രോഹിണി അന്തര്‍ജനത്തിന്റെ (തുളസീവനം) കാര്‍മ്മീകത്വത്തില്‍ സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു.കുട്ടികളും സ്ത്രീകളും അമ്മമാരും വിളക്കുപൂജയില്‍ പങ്കാളികളായി.ഇന്നലെയും ഇന്നും നാളെയുമായി നടക്കുന്ന മഹോല്‍സവത്തില്‍ പുതുമന ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മ്മീകത്വത്തില്‍ ഗണപതിഹോമവും തുടര്‍ന്ന് വിവിധ പ്രതിഷ്ഠാ ചടങ്ങുകളും നടന്നു. ജില്ലയിലെ വിവിധ ടീമുകള്‍ ഒരുക്കിയ കൈകൊട്ടി കളി മല്‍സരവും ശ്രദ്ധേയമായി. ഇന്ന് വൈകുന്നേരം 4 മണിക്ക് ദൈവത്തെ മലയിറക്കല്‍.5 മണിക്ക് വാദ്യമേളം 7 മണിക്ക് വെള്ളാട്ടം.8 മണിമുതല്‍ 9.30.വരെ പ്രസാദവിതരണം.തുടര്‍ന്ന് 10 30 ന് കളിക്കപ്പാട്ട് നടക്കും. മാര്‍ച്ച് 6 ന് നാളെ രാവിലെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് മടപ്പുരയില്‍ എത്തുന്ന എല്ലാവര്‍ക്കും അന്നദാനം നല്‍കും.തുടര്‍ന്ന് ദൈവത്തെ മലകയറ്റുന്ന ചടങ്ങോട് കൂടി തിരുവപ്പന വെള്ളാട്ട മഹോല്‍സവംസമാപിക്കും.
കല്ല്യാണം മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവത്തിന് ഭക്തിയുടെ നിറവില്‍ തുടക്കം: രോഹിണി അന്തര്‍ജനത്തിന്റെ (തുളസീവനം) കാര്‍മ്മികത്വത്തില്‍ സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു
