കാഞ്ഞങ്ങാട്: ടര്‍ഫില്‍ ഫുട്ബോള്‍ കളി കാണാന്‍ എത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും കുഴിയിലേയ്ക്ക് തള്ളിയിട്ട് കാലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പള്ളിക്കര, തെക്കേക്കുന്ന് സ്വദേശി വിശാഖ് കൃഷ്ണ (14)യാണ് ഇതേ സ്കൂളിലെ പത്താംതരം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അക്രമിച്ചത്.
ഫെബ്രുവരി 23 ന് കാഞ്ഞങ്ങാട്, നോര്‍ത്ത് കോട്ടച്ചേരിക്ക് സമീപത്തെ ടര്ഫിന് സമീപത്താണ് സംഭവം. വിശാഖ് കൃഷ്ണന്റെ സഹോദരന് പൃഥ്വിയെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത വിരോധത്തിലാണ് വിശാഖ് കൃഷ്ണനെ ആക്രമിക്കുകയും മുഖത്തടിക്കുക യും പുറത്ത് ചവിട്ടുകയും ചെയ്ത ശേഷം ആറടി താഴ്ചയുള്ള കുഴിയിലേയ്ക്ക് തള്ളിയിട്ടതെന്ന് മാതാവ് ടി ജി പ്രീത കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ എസ് പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയാണ് വിശാഖിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നിട് ജില്ലാശുപത്രിയില്‍ നിന്ന് മംഗളൂരു ദേര്‍ലക്കട്ടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചു. വീഴ്ചയില്‍ വലതു കാലിന്റെ എല്ലൊടിഞ്ഞതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. ടര്‍ഫില്‍ കളിക്കാന്‍ എത്തുന്ന 18 വയസു വരെയുള്ള കുട്ടികള്‍ക്ക് രാത്രി 7 മണി വരെയും മുതിര്‍ന്നവര്‍ക്ക് രാത്രി 12 മണി വരെയുമാണ് കളിക്കാന്‍ അനുവദം നല്‍കിയിട്ടുള്ളത്. ലംഘനം നടത്തിയാല്‍ ടര്‍ഫ്
ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്നും ഇന്നുമുതല്‍ പരിശോധന കര്‍ശനമാക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പെരിങ്ങോത്ത് അറിയിച്ചു.
