നീലേശ്വരം: നമ്മുടെ പോയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പെരുങ്കളിയാട്ടം.അന്യം നിന്ന് പോകുന്ന പല ചടങ്ങുകളും ഇന്നത്തെ തലമുറ കണ്ട് മനസിലാക്കുന്നത് ഇത്തരം വേദികളില്‍ക്കൂടിയാണ്.അതുപോലെ തന്നെ ഒരോ ജനവിഭാങ്ങള്‍ക്കും നിര്‍വഹിച്ചുപോരേണ്ടതായ ചടങ്ങുകളും പെരുങ്കളിയാട്ടത്തിലുണ്ട്.ഇത്തരത്തില്‍ വൈവിധ്യങ്ങളുടെ സംഗമമാണ് പെരുങ്കളിയാട്ടം.
കേണമംഗലം പെരുങ്കളിയാട്ടത്തില്‍ ഗതകാല സ്മൃതികള്‍ ഉണര്‍ത്തി കഴക പ്പായ സമര്‍പ്പണം നടന്നു.കരുവാച്ചേരി പതിക്കാല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് കീഴില്‍ വരുന്ന അംഗങ്ങള്‍ക്കാണ് പായകള്‍ നിര്‍മ്മിച്ച് സമര്‍പ്പിക്കാന്‍ അവകാശം. പെരുങ്കളിയാട്ട മഹോത്സവത്തിനെത്തുന്ന വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികരെയും ആചാരക്കാരെയും ഉപചാരപൂര്‍വ്വം സ്വീകരിച്ചാനയിക്കുന്നതിനാ ണ് കഴകപ്പായ തയ്യാറാക്കാക്കുന്നത്. അന്നദാനത്തിനായി തയ്യാറാക്കുന്ന ചോറ് സൂക്ഷിക്കുന്നതിനാണ് വല്ലപ്പായ ഒരുക്കുന്നത്.പരമ്പരാഗതമായ രീതിയില്‍ കൃത്യമായ അളവിലാണ് പായകള്‍ നിര്‍മ്മിക്കുന്നത്.ഒന്‍പത് സ്ത്രീകള്‍ പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് ഒരു മാസം സമയമെടുത്ത് 40 ഓളം പായകള്‍ നെയ്‌തെടുത്തത്. നിര്‍മ്മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ വിരളമായ ഇക്കാലത്ത് ചടങ്ങ് അന്യം നിന്ന് പോകാതിരിക്കാന്‍, വിദൂരദിക്കുകളില്‍ നിന്ന് ശ്രമകരമായ ദൗത്യതിലൂടെയാണ് ശേഖരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇന്നലെ രാവിലെ 10 മണിയോടെ കരുവാച്ചേരി പതിക്കാല്‍ ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്ത് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ഘോഷയാത്രയായണ് കഴകപ്പായ സമര്‍പ്പിച്ചത്.കേണമംഗലം പരിസരത്ത് നിന്ന് കഴകം ആചാരക്കാരും സ്ഥാനികരും വാല്യക്കാരും കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചു.കഴപ്പായയ്‌ക്കൊപ്പം ക്ഷേത്രം കലവറയിലേക്കാവശ്യമായ വിഭവങ്ങളുംസമര്‍പ്പിച്ചു.
ഗതകാല സ്മൃതികളുണര്‍ത്തി കേണമംഗലത്ത് കഴകപ്പായ സമര്‍പ്പണം
