കാഞ്ഞങ്ങാട് : ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് സ്കൂട്ടറിലും സ്വകാര്യ ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തില്‍
എട്ട് പേര്‍ക്ക് പരിക്കേറ്റു . ഇന്ന് രാവിലെ പടന്നക്കാട് മേല്‍പ്പാലത്തിനും നെഹ്റു കോളേജിനും ഇടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് തൃശൂര്‍ സ്വദേശി സുധീറിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന അരവഞ്ചാല്‍ സ്വദേശി സംഗീര്ത്ഥ്, ഓട്ടോ ഡ്രൈവര്‍ ബല്ലാ സ്വദേശി സംഗീത് , യാത്രക്കാരായ തട്ടുമ്മലിലെ മണികണ്ഠന്, പുഷ്പലത, മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്ന കാസര്‍കോട് നുള്ളിപ്പാടി സ്വദേശികളായ അംറാസ്, ഷാഹിദ് , കാര്‍ ഓടിച്ച ചാലിങ്കാല്‍ സ്വദേശി കുഞ്ഞിരാമന് എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
ഇതേ സ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ലോറിക്കിടയില്‍ പെട്ട് ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയകടപ്പുറം സ്വദേശി ആഷിക് (20), വടകരമുക്കില്‍ താമസിക്കുന്ന തന്‍വീര്‍ പാഷ (34) എന്നിവര്‍ മരണപ്പെട്ടിരുന്നു.
