കാഞ്ഞങ്ങാട്: ഹൃദയ വിശുദ്ധിയോടെ റമളാനിനെ വരവേറ്റുകൊണ്ട് സ്വയം ആത്മവിചാരണയ്ക്കുള്ള അവസരമായി മാറ്റണമെന്ന് ആയാത്തെ ദര്‍സേ ഖുര്‍ആന്‍ പഠന കേന്ദ്രം സീനിയര്‍ ഫാക്വല്‍റ്റി മെമ്പറും മുന്‍ എറണാകുളം മദീന മസ്ജിദ് ഖത്തീബുമായ ബഷീര്‍ മുഹിയുദ്ദീന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
റമളാന്‍ കേവലം പകല്‍ അന്ന പാനീയങ്ങള്‍ വര്‍ജിക്കല്‍ മാത്രമല്ല ശരീരത്തോടപ്പം മനസ്സും, നാവും, ഹൃദയവും വൃതമെടുക്കണം അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി കാഞ്ഞങ്ങാട് ഹിറാമസ്ജിദ് കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന റമദാന്‍ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറാ മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമത് ഹാജി അധ്യക്ഷതയും പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി സ്വാഗതവും ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് മൊയ്തു ഇരിയ നന്ദിയും പറഞ്ഞു ജമാഅത് ഇസ്ലാമി ഏരിയ പ്രസിഡണ്ട് ബി എം മുഹമ്മദ് കുഞ്ഞി , കാഞ്ഞങ്ങാട് ഹിറാ ബൈത്തുസ്സഖാത്തു കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹാഫിസ്, ഹിറാ മസ്ജിദ് പരിപാലന കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല പാലായി, സെക്രട്ടറി സി എച്ച് അബ്ദുള്ള, മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് അതിഞ്ഞാല്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗം തഫ്‌സീല്‍ സിറ്റി ബഷീര്‍, ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി റസാഖ് ചിറപ്പുറം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു ഹിറാ മസ്ജിദ് ഇമാം ഫിറോസ് ഖാന്‍ ഖുര്‍ആന്‍പാരായണംനടത്തി.
