കാഞ്ഞങ്ങാട്ട് ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുക: ജില്ലാ ലഹരി നിര്‍മാര്‍ജ്ജന സമിതി ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

കാഞ്ഞങ്ങാട്: ലഹരിക്ക് അടിമപ്പെട്ട് നശിക്കുന്ന യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരാനും ബോധവല്‍ക്കരണവും ചികില്‍സയും നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ കാഞ്ഞങ്ങാട്ട് ലഹരി വിമുക്ത ചികില്‍സാകേന്ദ്രം അടിയന്തിരമായും ആരംഭിക്കണമെന്ന് കാസര്‍കോട് ജില്ല ലഹരി നിര്‍മാര്‍ജ്ജന സമിതി (എല്‍ എന്‍ എസ് ) ഹോസ്ദുര്‍ഗ് കൈറ്റ് ബീച്ചില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറില്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
എല്‍ എന്‍ എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞു കോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.ഹമീദ് ഹാജി അധ്യക്ഷതവഹിച്ചു.എ.സി.അബ്ദുല്ല സ്വാഗതം പറഞ്ഞു.പാലക്കി സി കുഞ്ഞഹമ്മദ് ഹാജി മുഖ്യാതിഥിയായി. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ പി മുഖ്യപ്രഭാഷണം നടത്തി.ജനമൈത്രി പോലീസ് ഓഫീസര്‍ പ്രദീപ് കോതാളി ബോധവല്‍ക്കരണ ക്ലാസ് നടത്തി.സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫസല്‍ ജിഫ്രി തങ്ങള്‍,ജമാലുദ്ദീന്‍ പാലക്കാട്,മൂസാന്‍ പാട്ടില്ലത്ത്,കെ.ബി.കുട്ടി ഹാജി,കരീം കുശാല്‍നഗര്‍,മൊയ്തീന്‍ കുഞ്ഞി പള്ളിവളപ്പില്‍, അബൂബക്കര്‍ സൗദി, സത്താര്‍ ആവിക്കര, ജാഫര്‍ മൂവാരിക്കുണ്ട്, സുബൈദ സി എച്ച്, ഖദീജ ഹമീദ്, ആയിഷത്ത് ഫര്‍സാന,കെ ഷംസുദ്ദീന്‍, ഹമീദ് ചേരങ്കയ്, മുഹമ്മദ് ഇച്ചിലക്കോട്, മജീദ്, ടി അബൂബക്കര്‍ ഹാജി, ഇ കെ കെ പടന്നാക്കാട്, കാദര്‍ ക്വാളിറ്റി, കുണ്ടൂര്‍ അബ്ദുള്ള,ഫൈസല്‍ തുടങ്ങിയവര്‍സംസാരിച്ചു.

 

error: Content is protected !!