കാഞ്ഞങ്ങാട് : ആതുരശുശ്രൂഷ രംഗങ്ങളിലും പാലിയേറ്റിവിന്റെ പ്രവര്‍ത്തനങ്ങളിലും നിസ്വാര്‍ത്ഥ സേവനങ്ങള്‍ നടത്തി മുന്നോട്ട് പോകുന്ന ആശാവര്‍ക്കര്‍മാര്‍ അവരുടെ വേതനവര്‍ദ്ധനവിന് വേണ്ടി ന്യായമായ സമരം ചെയ്യുമ്പോള്‍ അതിന് പരിഹാരം കാണാതെ ഗവണ്മെന്റും സിപിഎമ്മും സമരം ചെയ്യുന്ന തൊഴിലാളികളെ ആക്ഷേപിക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മുതലാളിത്ത ഭരണമായി പിണറായി ഗവണ്‍മെന്റ് അധഃപതിച്ചുയെന്നും ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു.
പിഎസ് സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും മറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മാര്‍ക്കും മെമ്പര്‍മാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചത്. സിപിഎം പാര്‍ട്ടിഫണ്ടിലേക്ക് പണം സ്വരൂപിക്കാനാണെന്നും, പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ പ്രയാസങ്ങള്‍ മനസിലാക്കാത്ത എല്‍ ഡി എഫ് ഗവണ്മെന്റിന്റെ സമീപനം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസിയുടെ നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പന്തംകൊളുത്തി പ്രകടനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനടത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍. മണ്ഡലം പ്രസിഡന്റ് കെ പി ബാലകൃഷ്ണന്‍ അദ്യക്ഷം വഹിച്ചു.സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, നേതാക്കളായ ബഷീര്‍ ആറങ്ങാടി, എം കുഞ്ഞികൃഷ്ണന്‍, എച്ച് ഭാസ്‌കരന്‍, വിനോദ് ആവിക്കര, പ്രവീണ്‍ തോയമ്മല്‍, സുരേഷ് കൊട്രച്ചാല്‍, എം എം നാരായണന്‍, ചന്ദ്രന്‍ ഞാനിക്കടവ്, രാജന്‍ തെക്കേക്കര, എ പുരുഷോത്തമന്‍, അശോക് ഹെഗ്ഡെ, പി പി ബാലകൃഷ്ണന്‍, ജയശ്രി ആവിയില്‍, ഒ വി രതീഷ്, രാജന്‍ ഐങ്ങോത്ത് എന്നിവര്‍സംസാരിച്ചു.
