വെള്ളരിക്കുണ്ട്:ബിജെപി നീലേശ്വരം സംഘടനാ മണ്ഡലത്തിലെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ക്ക് പുങ്ങംചാലില്‍ നടന്നു.ഒന്നരമാസക്കാലത്തിന് ഉള്ളില്‍ 60 ഓളം ബൂത്ത് കണ്‍വെന്‍ഷനുകളും നാല് പഞ്ചായത്ത് കണ്‍വെന്‍ഷനു ഒരു മുന്‍സിപ്പല്‍ കണ്‍വെന്‍ഷനു നടന്നുവരികയാണ്. നിലേശ്വരം മണ്ഡലത്തിലെ സംഘടനാ വികാസം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര പദ്ധതികളില്‍ ജനങ്ങളില്‍ എത്തിച്ചു കൊടുക്കുക അതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുത്തുകഎന്ന ലക്ഷ്യമാണ് ബൂത്ത് സമ്മേളനങ്ങളില്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും ലഭ്യമായ സ്വീകാര്യത പ്രവര്‍ത്തനത്തില്‍ പ്രാവര്‍ത്തികമാക്കി പ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം. ഇതോടൊപ്പം മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്‍ ക്ഷേമ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് എത്തിക്കുന്നതിനും
സമ്മേളനം ലക്ഷ്യം ഇടുന്നു. സിപിഎം പ്രവര്‍ത്തകരില്‍ ഉണ്ടായിരിക്കുന്ന നിരാശയില്‍ മുതല്‍ എടുക്കാനും പാര്‍ട്ടി ലക്ഷ്യം വെക്കുന്നുയെന്നത് .
കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനമാണെന്നും ബിജെപിയുടെ വളര്‍ച്ച രാഷ്ട്രീയ എതിരാളികള്‍ പോലും പരസ്യമായി അംഗീകരിച്ചെന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ ഉണ്ടാക്കിയ മുന്നേറ്റം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ഇതിന്റെ ഗുണഫലം സാധാരണക്കാരിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ പ്രസംഗത്തില്‍
അശ്വിനി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ രാജീവന്‍ ചീമേനി,
എ കെ ചന്ദ്രന്‍ , ടി.സി രാമചന്ദ്രന്‍, സി വി സുരേഷ്, കേന്ദ്ര പദ്ധതിയെ കുറിച്ച് മുന്‍ ബി ജെ പി മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാല്‍ പരിചയപ്പെടുത്തി. ബി ജെ പി വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കമ്മാടം അദ്ധ്യക്ഷനായി.
ബി ജെ പി പുങ്ങം ചാല്‍ ഏരിയ പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രശാന്ത് നന്ദിയും പറഞ്ഞു. പഴയകാല നിരവധി പ്രവര്‍ത്തകന്മാര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് തന്നെ പ്രവര്‍ത്തകരെ ആവേശഭരിതമാക്കി. ഇതോടുകൂടി കിഴക്കന്‍ മലയോരമേഖലയില്‍ പാര്‍ട്ടിയുടെ ശക്തമായ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് തുടക്കമാണ് കുറിച്ചത്.തുടര്‍ന്ന് ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത് 119-ാം ഭാഗത്തിന്റെ പ്രദര്‍ശനവുംനടന്നു.
