യുവതിയും നവജാതശിശുവും മരണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ചേറ്റുകുണ്ട്: നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലീനിക്കില്‍ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സി. എച്ച്. കുഞ്ഞമ്പു എം എല്‍ എ യോഗം ഉദ്ഘടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ അധ്യക്ഷനായി. എം എല്‍ അശ്വിനി, ഹക്കീം കുന്നില്‍, സത്യന്‍ പൂച്ചക്കാട്, ഹസ്സൈനാര്‍ ആമു ഹാജി, അബ്ബാസ് തെക്കുപുറം, സതി ശശി ചിത്താരി കടപ്പുറം, ശോഭ കാണിച്ചിറ,ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, സുധാകരന്‍ പള്ളിക്കര, അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍, സുകുമാരന്‍ പൂച്ചക്കാട്, പി കെ മാധവി, പി കെ അബ്ദുള്ള, രവിവര്‍മ്മന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രശാന്ത് മുക്കൂട് സ്വാഗതവും നാസനീം ബഹാവ് നന്ദിയും പറഞ്ഞു.

ദീപ മാസങ്ങളോളം പത്മ ഹോസ്പിറ്റലില്‍ ഗൈനക്കോളോജിസ്റ്റ് ഡോക്ടര്‍ രേഷ്മയുടെ ചികിത്സയിലായിരുന്നു. അപ്പോയൊന്നും എന്തെങ്കിലും രോഗമുള്ളതായി ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞ് തടിയൂരുകയായിരുന്നു. ദീപയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്.ഇത്തരം തെറ്റായ തിരക്കഥ തയ്യാറാക്കിയ ഡോക്ടര്‍ക്കെതിരെയും ആശുപത്രിയി അധികൃതര്‍ക്കെതിരെയും ശക്തമായി പോരാടാനാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെ യോഗ തീരുമാനം.ആക്ഷന്‍ കമ്മിറ്റി ഭാരവഹികള്‍ ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, സി എച്ച് കുഞ്ഞമ്പു എം എല്‍ എ (രക്ഷാധികാരികള്‍), പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ (ചെയര്‍മാന്‍), നാസ്‌നീം ബഹാവ് (വര്‍ക്കിങ് ചെയര്‍മാന്‍), പ്രശാന്ത് മുക്കൂട് (കണ്‍വീനര്‍), സുകുമാരന്‍ പൂച്ചക്കാട്(ട്രഷറര്‍).

error: Content is protected !!