ദലിത്-ആദിവാസികള്‍ക്ക്, അനുവദിച്ച് കിട്ടിയ ഏക്കര്‍ കണക്കിന് ഭൂമി നല്‍കുന്നില്ല: 24 ന് താലൂക്ക് ഓഫീസ് ധര്‍ണ്ണ പ്രഖ്യാപിച്ച് തമിഴ് രാഷ്ട്രീയ സംഘടന

 

കാഞ്ഞങ്ങാട്: ദലിത് ആദിവാസികള്‍ക്ക് അനുവദിച്ച് കിട്ടിയ ഏക്കര്‍ കണക്കിന് ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ രാഷ്ട്രീയ സംഘടനയായ ഇന്ത്യ മുന്നണിയില്‍പ്പെട്ട വിടുതലൈ ചിരുത്തൈകള്‍ കക്ഷി(വി.കെ.സി)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടെയയും ഭവനരഹിതരുടെയും ധര്‍ണ്ണ സമരം 24ന് രാവിലെ പത്ത് മണിക്ക് നടക്കുമെന്ന് സംഘാടകര്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. പുല്ലൂര്‍ വി ല്ലേജിലെ 164 ഏക്കര്‍ ഭൂമിയും പെരിയ വി ല്ലേജിലെ 96 ഏക്കര്‍ ഭൂമിയുമാണ് ദലിത് ആദിവാസി സമൂഹത്തിനായി എസ്.എസി, എസ്.ടി വിഭാഗത്തിനായി നീക്കി വെച്ചിരുന്നത്. ഇതിനായി യഥാക്രമം 159 പേരും 300 പേരുമാണ് ഭൂമി വേണമെന്നാവശ്യ പ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്. അത് ഇതുവരെ കിട്ടാത്തതില്‍ പ്രതി ഷേധിച്ചാണ് മാര്‍ച്ച്. മാര്‍ച്ച് വിടുതലൈ ചിരു ത്തൈകള്‍ കക്ഷികള്‍(വി.കെ.സി) കേരള കോഡി നേറ്റര്‍ ഇളം ചെഗു വേര ഉദ്ഘാടനം ചെയ്യും. ഇപ്പോഴും എസ്.സി എസ്.ടി വിഭാഗത്തിന്റെ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറല്ല. ഭൂമി പല ആവശ്യത്തിനായി ഉപയോഗിച്ചിരിക്കുന്നതായും ഭാരവാഹികള്‍ ആ രോപിച്ചു. പത്ര സ മ്മേളനത്തില്‍ കെ കരുണാകരന്‍, യു.എം നാരായണന്‍, പ്രവീത,എം.രാമചന്ദ്രന്‍, എം ശേഖരന്‍, എം രാജന്‍, കെ. ശശിധരന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!