കാഞ്ഞങ്ങാട്: മല്‍സ്യ തൊഴിലാളികളുടെ ജീവിതം തകര്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന കടല്‍ ഖനനത്തി നെതിരെ സംസ്ഥാന 1 വ്യാപാകമായ സമരത്തിന്റെ ഭാഗമായി ജില്ലയില്‍ ഫെബ്രുവരി 27 ന് ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ നടത്തു മെന്ന് കേരള ഫീഷറീസ് കോഡി നേഷന്‍ കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. മത്സ്യ തൊഴിലാളികളുടെ ജീവിതം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന കടല്‍ മണല്‍ ഖനനം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിര്‍മ്മാണ ആവശ്യത്തിനുള്ള മണല്‍ കടല്‍നിന്നും ഖനനം ചെയ്ത് എടുക്കുന്നതുവഴി കടലിന്റെ ആവാസ വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മത്സ്യ തൊഴിലാളികള്‍ക്ക് തീരകടലില്‍നിന്നും പരമ്പരാഗതമായി ലഭിക്കുന്ന അയല, മത്തി, നത്തോലി, ചെമ്മീന്‍, മാന്ത, കൂന്തല്‍ തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനന വ്യവസ്ഥയില്‍ മാറ്റം വരും. തീരകടലിലെ ചെളിയില്‍ മുട്ടയിട്ടാണ് ഈ മത്സ്യങ്ങളുടെ വംശവര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇ തെല്ലാമാണ് കടല്‍ ഖനനത്തിലൂ ടെ ഇല്ലാതാകുന്നത്. തീര ദേശ ഹര്‍ത്താല്‍ സംഘടന മേലദ്ധ്യക്ഷന്‍മാര്‍, മത്സ്യ കച്ചവടക്കാരുടെ സംഘടനകള്‍, ഹാര്‍ബറിലെ അനുബന്ധ തൊഴിലാളികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അന്നേദിവസം മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിലേര്‍പ്പെടാതെ പണിമുടക്കിയും, ഹാര്‍ബറുകള്‍ അടച്ചിട്ടും, മത്സ്യ കച്ചവടം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചും, മത്സ്യം കൊണ്ടുപോകുന്ന വാഹന സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.പത്ര സമ്മേളനത്തില്‍ കോഡിനേഷന്‍ ഭാരവാഹികളായ കാറ്റാടി കുമാരന്‍, വി.വി.കുഞ്ഞികൃഷ്ണന്‍, ആര്‍ ഗംഗാധരന്‍, കെ.കെ. ബാബു, കെ രവീന്ദ്രന്‍, പ്രദീപന്‍, ഇസ്മായില്‍ എന്നിവര്‍സംബന്ധിച്ചു.
