കാഞ്ഞങ്ങാട്: സ്വന്തം കുടുംബത്തിനും പാര്‍ശ്വവര്‍ത്തികള്‍ക്കും വേണ്ടി അഴിമതിയും ധൂര്‍ത്തും നടത്തി ഭരിക്കുന്ന പിണറായി വിജയന് ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളത്തെ ചെകുത്താന്റെ സ്വന്തം നാടായി മാറ്റിയെന്ന് സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി കുറ്റപ്പെടുത്തി. പി.എസ്.സി മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വന്തം പാര്‍ട്ടി നോമിനികള്‍ക്ക്
ലക്ഷങ്ങള്‍ വാരിക്കോരി നല്കുന്ന ഇടത് ഭരണം ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ഭാരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റിലെ നികുതി കൊള്ളക്കെതിരെയും ഭൂനികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചതിനെതിരെയും
കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബല്ല വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സേവാദള്‍ ചെയര്മാന്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണന് അധ്യക്ഷന്‍ വഹിച്ചു.കോണ്‍ഗ്രസ് നേതാക്കളായ എം.കുഞ്ഞികൃഷ്ണന് ,വി.ഗോപി,കെ.കെ.ബാബു,ഡോ.ടിറ്റോജോസഫ് ,ബഷീര്‍ ആറങ്ങാടി , പി.വി.തമ്പാന്,പ്രവീണ്‍ തോയമ്മല്‍, അനില്‍ വാഴുന്നോറൊടി, എച്ച്.ഭാസ്ക്കരന്‍ ,ചന്ദ്രന് ഞാണിക്കടവ്, കെ.പി.മോഹനന് , എന്‍.കെ. രത്നാകരന്,ഒ.വി.പ്രദീപന് ,സുരേഷ് കൊട്രച്ചാല്‍, എം.എം.നാരായണന് ,കെ.പി.കൃഷ്ണന് ,ഷിബിന്‍ ഉപ്പിലിക്കൈ, പുരുഷോത്തമന് ചെമ്മട്ടംവയല്‍,ഭാസ്ക്കരന്‍ കല്ലഞ്ചിറ, രാജന് തെക്കേക്കര, നെട്ടൂര്‍ നാരായണന് ,സി.ശ്യാമള, എ.വി. കമ്മാടത്തു , ശ്രീദേവി, വി.വി.ശോഭ , സൂര്യപ്രഭ, പ്രീത സരോജ തുടങ്ങിയവര്‍ സംസാരിച്ചു. കൂക്കള്‍ സുകുമാരന്‍ സ്വാഗതവും രാജന് ഐങ്ങോത്ത് നന്ദിയുംപറഞ്ഞു.
