മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണം: തെക്കേ കൊട്ടാരം പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി മാട് എടുക്കല്‍ പ്രവര്‍ത്തി ആരംഭിച്ചു

കാഞ്ഞങ്ങാട്: മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി പത്തായപുര ഉള്‍ക്കൊള്ളുന്ന തെക്കേ കൊട്ടാരത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി മാട് എടുക്കല്‍ പ്രവര്‍ത്തി ആരംഭിച്ചു. കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് തെക്കേ കൊട്ടാരത്തിന്റെ പൂനാര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ക്ഷേത്രം വലിയച്ഛന്‍ കുമാരന്‍ കോമരം തെക്കേ കൊട്ടാര ഗോപുര മാടിന്റെ ആദ്യ ഓട് നീക്കിക്കൊണ്ട് പ്രവര്‍ത്തിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ സുരേഷ് അന്തിത്തിരിയന്‍, നാരായണന്‍ കോമരം, കണ്ണന്‍ കോമരം, ശശി ഊരാളന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് പി. ഗംഗാധരന്‍ പാലക്കി, വൈസ് പ്രസിഡണ്ട് വി. രാജന്‍, ഖജാന്‍ജി കുമാരന്‍ പുതിയ കണ്ടം, മടിയന്‍ കൂലോം ലം ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വി.നാരായണന്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സുധീഷ് പാലക്കി തുടങ്ങിയവരും കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര മെമ്പര്‍മാരും മറ്റ് ഭക്തജനങ്ങളും ചടങ്ങില്‍ പങ്കാളികളായി. ഫെബ്രുവരി 23ന് രാവിലെ കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉള്‍പ്പെടുന്ന എല്ലാ പ്രാദേശിക തലത്തില്‍ നിന്നുള്ള അംഗങ്ങള്‍ എത്തിച്ചേര്‍ന്ന് ശ്രമദാനത്തിലൂടെ മാട് നീക്കല്‍ പ്രവര്‍ത്തിപൂര്‍ത്തിയാക്കും.

error: Content is protected !!