സുനില്‍ ഗവാസ്‌കര്‍ 21ന് കാസര്‍കോട്; വിദ്യാനഗറിലുളള നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനില്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്യും

കാസര്‍കോട്: ഭാരതത്തിന്റെ അഭിമാന താരമായി ജ്വലിച്ചു നില്‍ ക്കുന്ന പത്മഭൂഷണ്‍ സുനില്‍ മനോഹര്‍ ഗവാസ്‌ക്കര്‍ കാസര്‍ കോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ച് 21ന് കാസര്‍കോ ടെത്തുന്നു. രഞ്ജി ക്രിക്കറ്റിലടക്കം നിരവധി താരങ്ങളെ സമ്മാനിച്ച കാസര്‍കോടിന്റെ ക്രിക്കറ്റ് മേഖലയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റി ലെ എക്കാലത്തെയും ഇതിഹാസ താരമായ ഗവാസ്‌കറുടെ വരവ് ഉണര്‍വേകുമെന്നാണ് കരുതപ്പെടുന്നത്. ഗവാസ്‌കറുടെ കാ സര്‍കോട് സന്ദര്‍ശനം എന്നുമെന്നും ഓര്‍മ്മിക്കപ്പെടുന്ന തരത്തില്‍ നഗരത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡ് വേണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായി വിദ്യാനഗറിലുളള നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനില്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്യും.21ന് വൈകിട്ട് 3.30ന് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്‌കര്‍ തന്റെ പേര് നാമകരണം ചെയ്യും.തുടര്‍ന്ന് അദ്ദേഹത്തെ തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തൊട്ടടുത്ത് ചെട്ടുംകുഴിയിലുള്ള റോയല്‍ കണ്‍ വെന്‍ഷന്‍ സെന്ററിലേക്ക് സ്വീകരിച്ച് ആനയിക്കും. റോയല്‍ കണ്‍ വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അഭിമാന താരത്തെ ആദരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്ക ളും ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളും കായിക പ്രേമികളും സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എ.നെല്ലിക്കു ന്ന് എംഎഎ,അബ്ബാസ് ബീഗം,ടി.എ.ഷാഫി,കെ.എം.അബ്ദുല്‍ റ ഹ്‌മാന്‍,എം.മധുസൂതനന്‍, സിജു കണ്ണന്‍, സഹീര്‍ ആസിഫ്, കെ.എം.ഹനീഫ് എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!