ആശ വര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക: കേരള സ്റ്റേറ്റ് ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍

ബേക്കല്‍:ആശ വര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരാക്കി സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഹോണറേറിയം 15000 രൂപയായി ഉയര്‍ത്തുക, ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ 5 ലക്ഷം രൂപയും മാസം 5000 രൂപ പെന്‍ഷനാക്കുക, വിരമിക്കാനുള്ള പ്രായപരിധി 65 വയസ് ആക്കുക തുടങ്ങിയാവശ്യങ്ങളും പ്രമേയം മുഖേന ആവശ്യപ്പെട്ടു. ആനത്തല വട്ടം ആനന്ദന്‍ നഗറില്‍ (പള്ളിക്കര ബേക്കല്‍ ബീച്ച് റെഡ് മൂണ്‍ ഓഡിറ്റോറിയത്തില്‍) സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. എസ്. സുജാത ഉദ്ഘാടനം ചെയ്തു.ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. ബി. പ്രഭാവതി അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി പ്രേമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സാബു അബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം വി. വി. പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ മണികണ്ഠന്‍, സംസ്ഥാന ട്രഷറര്‍ രജനി മോഹന്‍, മധു മുതിയക്കാല്‍, എ. മാധവന്‍,കാറ്റാടി കുമാരന്‍,കെ. രവീന്ദ്രന്‍, ഇ. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പി മണി മോഹന്‍ സ്വാഗതവുംജനറല്‍ കണ്‍വീനര്‍ ഇ .രമണി നന്ദിയുംപറഞ്ഞു.

error: Content is protected !!