രാവണീശ്വരത്ത് പുലിയിറങ്ങിയ ഭാഗത്ത് ക്യാമറ സ്ഥാപിച്ചു

കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാലിലും മാക്കി കല്ലുവരമ്പത്ത് എന്നിവിടങ്ങളിലാണ് പുലിയെ കണ്ടതായി വിവരം. കളരിക്കാലില്‍ ശശിയുടെ വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ പുലിയെ കണ്ടത്. കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിതിന്‍, വാച്ചര്‍ വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പുലിയുടെ കാല്‍പാടുകള്‍ പരി ശോധിച്ചു.കല്ലുവരമ്പത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഇന്നലെ വ്യാപകമായ തിരച്ചില്‍ നടത്തി. നേരത്തെ മടിക്കൈ പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ കണ്ട പുലിയെ ക ണ്ടെത്തിയിരുന്നു. ഇ പ്പോള്‍ അജാനൂര്‍ രാവണീശ്വരത്തും പുലിയെ കണ്ടത് പരിഭ്രാന്തി പരത്തുന്നുണ്ട്. സംഭവത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഫോറസ്റ്റ് അധികൃതര്‍ആവശ്യപ്പെട്ടു.

 

 

error: Content is protected !!