കാഞ്ഞങ്ങാട്:500 ഓളം വര്‍ഷം പാരമ്പര്യം കാഞ്ഞങ്ങാട്ടെ പ്രധാന തറവാടുകളില്‍ ഒന്നായ കാഞ്ഞങ്ങാട് സൗത്ത് കക്കാണന്‍ തറവാട്
പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന് തുടക്കമായി.പാടാര്‍കുളങ്ങര ഭഗവതിയുടെ പുനപ്രതിഷ്ഠയും,കളിയാട്ട ഉത്സവമാണ് നടക്കുന്നത്.തറവാട് തന്ത്രി ആലമ്പാടി ഇല്ലം ബ്രഹ്മശ്രീ പത്മനാഭപട്ടേരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ഉത്സവ ചടങ്ങുകള്‍ നടക്കുന്നത്. ഇന്നലെ രാവിലെ മോനാച്ച ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുണ്യാഹം കൊണ്ടുവരല്‍,
കന്നി കലവറ നിറയ്ക്കല്‍,തുടര്‍ന്ന് മുത്തപ്പനാര്‍കാവ് ക്ഷേത്രത്തില്‍ നിന്നും ശിങ്കാരിമേളം,മുത്തുക്കുട എന്നിവയുടെ അകമ്പടിയില്‍ തറവാട്ട് അംഗങ്ങളുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്ര,വൈകിട്ട് ആചാര്യ വരവേല്‍പ്പ്,വിവിധ കലാസാംസ്കാരിക പരിപാടികള്‍ നടന്നു, ഇന്ന് രാവിലെ വിവിധ താന്ത്രിക കര്മ്മങ്ങള്നടക്കും.17ന് രാവിലെ 6മണി മുതല്‍ മഹാഗണപതി ഹോമം 8 . 30ന് പാടാര്‍കുളങ്ങര ഭഗവതിയുടെ പുനപ്രതിഷ്ഠ നടക്കും.തുടര്‍ന്ന് വിവിധ കലാസാംസ്കാരിക പരിപാടികളും, തെയ്യങ്ങളുടെ തിടങ്ങല്‍.18ന് പുലര്‍ച്ചെ കാര്‍ന്നോന്‍, ഭൈരവന്,കുട്ടിച്ചാത്തന്,പൊട്ടന്തുടങ്ങിയ തെയ്യങ്ങള്‍ അരങ്ങിലെത്തും.10 മണിക്ക്ചാമുണ്ഡി,ഉച്ചയ്ക്ക് 3 മണിക്ക് പ്രധാന ദൈവമായപാടാര്കുളങ്ങര ഭഗവതിയുടെ തിരുമുടി ഉയരും,തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി,ഗുളികന്,എന്നെ തെയ്യങ്ങള്‍ അനുഗ്രഹം നല്‍കും. തുലാഭാരം,വിവിധപ്രാര്ത്ഥനകള് എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നു.18ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ മണിവരെ ഭഗവത്പ്രസാദമായ അന്നദാന വിതരണംഉണ്ടാകും.
