ചായ്യോത്ത്: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന മയക്ക് മരുന്ന് യുവാക്കളുടെ ഇടയില്‍ മാത്രമല്ല കൗമാരക്കാരേയും പിടികൂടാന്‍ തുടങ്ങിയത് ഗൗരവമായി കാണണം. ഇതിനെതിരെ അണിനിരക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം സജ്ജമാണമെന്ന് നാഷണല്‍ അക്കാദമിഓഫ് കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് നര്‍ക്കോട്ടിക്സ് (നാസിന്) ന്റെ കൊച്ചി ഡിവിഷണല്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ മിനു പ്രമോദ് ഐ ആര് എസ് . ചായ്യോത്ത് സ്റ്റൂഡന്റ് പോലീസ് കേഡറ്റുകളുടെ പഞ്ചദിന ക്യാമ്പിന്റെ രണ്ടാം ദിവസത്തില്‍ ക്ലാസ്സ് കൈകാര്യം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നാസിന് അഡീഷണല്‍ ഡയറക്ടര്‍മാരായ ടി. ടിജു ഐആര്‍എസ്,സി ജി എസ് ടി മലപ്പുറം ഡിവിഷന് സൂപ്രണ്ട് സിജു തോമസ് എന്നിവരും വിവിധ സെക്ഷന്‍ കൈകാര്യം ചെയ്തു.
ക്യാമ്പ് അംഗങ്ങളായ കുട്ടികളുമായി നാസിന് ടീമിന്റെ സംവാദം ഏറെ പുതുമ നിറഞ്ഞതായി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു .
കുട്ടികളുടെ ശാരീരിക,മാനസീക,ബൗദ്ധിക വളര്‍ച്ചക്ക് അനുഗുണമാകുന്ന രീതിയിലാണ് പരിശീലന മൊഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.കാസര്‍കോട് ജില്ലയിലെ എസ് പി സി യൂണിറ്റുള്ള വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 500 കുട്ടികളാണ് ഗുരി’25 എന്ന്പേരിട്ടിരിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. ജി.എച്ച്എസ്എസ് ചായ്യോത്ത് വെച്ച് നടക്കുന്ന ക്യാമ്പ് ഈ മാസം 17-ാംതീയ്യതി സമാപിക്കും. ജില്ലാ പോലീസ് മേധാവി ശില്പ ഡി .ഐ പി എസ്, ജനമൈത്രി നോഡല്‍ ഓഫീസറും, അഡീഷണല്‍ എസ്പിയുമായ ബാലകൃഷ്ണന് നായര്‍, ജനമൈത്രി അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ടി.തമ്പാന് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് പുരോഗമിക്കുന്നത്. ക്യാമ്പില്‍ കാസര്‍കോട് ജില്ലയിലെ 21 സ്കൂളുകളില്‍ നിന്നും 500 ഓളം കേഡറ്റുകളും 150 ഓളം അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും കുട്ടികള്‍ക്ക് സഹായികളായി സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
