ഉദുമ:ഉദുമ ഗവ ഹയര്‍ സെക്കന് ഡറി സ്കൂള്‍ വികസനം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിദ്യാലയ വികസന സമിതിയുടെ ബാനറില്‍ ബുധനാഴ്ച വൈകുന്നേരം ഉദുമ ടൗണില്‍ നടന്നത് സിപിഎം സ്പോണ്സര് ചെയ്ത ധര്‍ണയാണെന്ന് യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് കാപ്പില്‍ കെബിഎംഷെരീഫ്, കണ്‍വീനര്‍ ബി ബാലകൃഷ്ണന് എന്നിവര്‍ ആരോപിച്ചു.
ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പിടിഎയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും വികസനം മുടക്കുകയും ചെയ്യുന്ന ചിലരുടെ നടപടികള്‍ക്കെതിരെ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ധര്‍ണ നടത്തുമെന്ന് വന്‍ പ്രചരണം നല്‍കിയെങ്കിലും 30 ല്‍ പരം സിപിഎം നേതാക്കള്‍ അല്ലാതെ മറ്റാരും പരിപാടിയില്‍ പങ്കെടുത്തില്ല. ഒരു വിദ്യാര്‍ത്ഥി പോലും സിപിഎമ്മിന്റെ ധര്‍ണക്ക് വന്നില്ല.
ഉദുമ സ്കൂളിന്റെ വികസനത്തിന് എന്ന പേരില്‍ പിടിഎ കമ്മിറ്റി 500 രൂപയുടെ സമ്മാനകൂപ്പണ്‍ അച്ചടിച്ച് വിദ്യാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 3 കൂപ്പണ്‍ നല്‍കിയതിനെതിരെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്മാന കൂപ്പണ്‍ പിന്‍വലിക്കേണ്ടി വന്നു. ഇതിന്റെ ജാള്യത മറക്കാന്‍ വേണ്ടിയാണ് സിപിഎമ്മിന് അധിപത്യമുള്ള പിടിഎ കമ്മിറ്റി വിദ്യാലയ വികസന സമിതി എന്ന പേരില്‍ ഉദുമയില്‍ ധര്‍ണ നടത്തി ജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും പരിഹാസ്യരായത്.
മുന്‍പിടിഎ കമ്മിറ്റി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഉദുമയിലെ യുഡിഎഫ് നേതാക്കളെയും പേരെടുത്ത് ആക്ഷേപിച്ചാണ് മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് അടക്കമുള്ളവര്‍ പ്രസംഗിച്ചത്. ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഴുവന്‍ രക്ഷിതാക്കളുടെയും പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പിടിഎ പ്രസിഡന്റ് കെവി രഘുനാഥന് സിപിഎമ്മിന്റെ ധര്‍ണയില്‍ പങ്കെടുത്തതോ തു കൂടി പിടിഎ കമ്മിറ്റിയുടെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞതായി യുഡിഎഫ് നേതാക്കള്പറഞ്ഞു.
