പുതുക്കൈ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന പെരുംങ്കളിയാട്ട മഹോത്സവത്തിന് തുടക്കമായി

നീലേശ്വരം :രണ്ടു ഭഗവതിമാര്‍ ഒരേ സമയം തിരുമുടി നിവര്‍ത്തുന്ന നീലേശ്വരം പുതുക്കൈ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന പെരുംങ്കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ 7മണിക്ക് നടതുറന്ന് അരങ്ങില്‍ അടിയന്തിരവും ഓലകുടവെക്കലും പീഠം ഏറ്റു വാങ്ങലും നടന്നു. തുടര്‍ന്ന് പുതുക്കൈ സദാശിവക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ചു. ഉച്ചയോടെ കളിയാട്ടത്തിന് തുടക്കമായി. വൈകിട്ട് 3 മണി മുതല്‍ മൂന്നു മണി മുതല്‍ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും അരങ്ങിലടിയന്തരവും നെയ്യാട്ടവും നടന്നു. തുടര്‍ന്ന് പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടം മുച്ചിലോട്ട് ഭഗവതിയുടെ അന്തിതോറ്റവും വിഷ്ണുമൂര്‍ത്തിയുടെ തോറ്റവും നടന്നു.

പെരുംങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ പുരാവസ്തുരാ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, മുന്‍ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നഗരസഭാ കൗണ്‍സില്‍മാരായ പള്ളിക്കൈ രാധാകൃഷ്ണന്‍, എം അശ്വതി, സാമൂഹ്യപ്രവര്‍ത്തകരായ അഡ്വ. കെ രാജ്‌മോഹന്‍, സാഗര്‍ ചാത്തമത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ദിലീപ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന്(ഞായര്‍) രാവിലെ വിവിധ തെയ്യങ്ങളുടെ പുറപ്പാടും വൈകിട്ട് മൂന്നുമണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും അരങ്ങി ലടിയന്തരവും തുടര്‍ന്നു വിവിധ തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും തെയ്യങ്ങളുടെ പുറപ്പാടും ഉണ്ടാകും. വൈകിട്ട് 5 30 നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ അധ്യക്ഷതയില്‍ രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് വിവിധകലാപരിപാടികള്‍

error: Content is protected !!