ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ എറ്റവും വലിയ അട്ടിമറി. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനും ഒന്നാമനുമായ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രണ്ടാമനായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കനത്ത തോല്‍വി ഏറ്റുവാങ്ങി. എന്നാല്‍ ആപ്പിന് ആശ്വാസമായി മുഖ്യമന്ത്രി അതിഷിക്ക് ജയം. ത്രികോണ മത്സരത്തില്‍ കല്‍ക്കാജില്‍2795 വോട്ടുകള്‍ക്കാണ് അതിഷി ജയിച്ചത്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേഷ് സാഹിബ് വര്‍മയാണ് 1844 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെജ്രിവാളിനെ വീഴ്ത്തിയത്. കെജ്രിവാള്‍ 20190 വോട്ടും സാഹിബ് സിങ് വര്‍മ 22034 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് 3873 വോട്ട്‌നേടി. സിറ്റിങ് സീറ്റില്‍ മൂന്നു തവണ ജയിച്ച കെജ്രിവാളിനാണ് നാലാം അങ്കത്തില്‍ വീണു.
തന്റെ സിറ്റിങ് സീറ്റായ പത്പര്‍ഗഞ്ചില്‍ നിന്ന് ജംങ്പുരയിലേക്ക് മാറി മത്സരിച്ച ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദി ബി.ജെ.പി സ്ഥാനാര്‍ഥി തര്‍വീന്ദര്‍ സിങ് മര്‍വയോടാണ് പരാജയപ്പെട്ടത്. 572 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിസോദിയയെ ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വ അട്ടിമറിച്ചത്. മനീഷ് സിസോദിയ 34060 വോട്ടും തര്‍വീന്ദര്‍ സിങ് മര്‍വ 34632 വോട്ടും നേടി. കോണ്‍ഗ്രസിന്റെ ഫര്‍ഹദ് സുരി 6,866 വോട്ട് നേടി.
