കാഞ്ഞങ്ങാട്:മലയാള സിനിമയിലെ അനശ്വര നടന്‍ പ്രേം നസീറിന്റെ പേരില്‍ പ്രേം നസീര്‍ ഇതിഹാസം കള്‍ച്ചറല്‍ ഫാന്‍സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കലാ കണ്‍മണി പുരസ്‌ക്കാരത്തിന് സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അര്‍ഹനായി. അര നൂറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ സംഗീത സപര്യ പരിഗണിച്ചാണ് അവാര്‍ഡിനായി തെരഞ്ഞെടുത്ത്. പതിനായിരം രൂപയും ശില്പവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. ഒന്‍പതിന് രാവിലെ 10 ന് പുല്ലൂര്‍ വണ്ണാര്‍വയലിലെ അഡ്വ. പി. കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ അസോസിയേഷന്‍സംസ്ഥാന പ്രസിഡന്റ് ഇടവ സാഗര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ വി. സുധീര്‍ ബാബു, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളായ ദര്‍ശന്‍ എസ്. നമ്പ്യാര്‍, നിരഞ്ജന്‍ മാടിക്കാല്‍ എന്നിവരെ അനുമോദിക്കും.
തുടര്‍ന്ന് പ്രേംനസീര്‍ അഭിനയിച്ച സിനിമകളെ കോര്‍ത്തിണക്കിയ അദ്ദേഹത്തിന്റെചലച്ചിത്രജീവിതത്തിന്റെ ദൃശ്യവിരുന്ന് പ്രദര്‍ശിപ്പിക്കും.ഉച്ചക്ക് 2.30 മുതല്‍ 5.30 വരെ പ്രേംനസീര്‍ സിനിമകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നീലാംബരി മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള 25 ഓളം ഗായകര്‍ ഗാനാര്‍ച്ചന നടത്തും. വൈകിട്ട് മടിക്കൈ നാദക്കോട്ട് കഴകത്തിലെ വനിതാ കൂട്ടായ്മ പൂരക്കളി അവതരിപ്പിക്കും. ചലച്ചിത്ര മേഖലയില്‍ നിരവധി ഗിന്നസ് റിക്കാര്‍ഡിന് അര്‍ഹനായ പ്രേംനസീറിന് ഭാരതരത്‌ന, ഫാല്‍ക്കെ പോലുള്ള ഉന്നത ബഹുമതി രാജ്യം ആദരിക്കേണ്ടതായിരുന്നു. ഭരണാധികാരികള്‍ അദ്ദേഹത്തെ ക്രൂരമായി അവഗണിക്കുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കാഞ്ഞങ്ങാട്ട് നടന്ന പത്രസമ്മേളനത്തില്‍ പ്രേം നസീര്‍ ഇതിഹാസം കള്‍ച്ചറല്‍ ഫാന്‍സ് അസോസിയേഷന്‍ രക്ഷാധികാരി പി. സുന്ദരന്‍, സംസ്ഥാന പ്രസിഡന്റ് ഇടവ സാഗര്‍, സുരേന്ദ്രന്‍ കേളോത്ത്, പത്മനാഭന്‍ പടിഞ്ഞാറേവീട്, നാരായണന്‍ മാടിക്കാല്‍ ,അനില്‍ പുളിക്കാല്‍, രാജന്‍ വിഷ്ണുമംഗലം ,
പി.വി.ശ്യാമള ,
വിജയന്‍ സുവര്‍ണ മൊട്ട ,വി.രാജകൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു.
