കാഞ്ഞങാട് : പാവപെട്ട ജനതയുടെ അവശ്യ സാധനങ്ങളുടെ കേന്ദ്രമായ പൊതുവിതരണ കേന്ദ്രങ്ങളെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സ്വകാര്യ കച്ചവടക്കാര്‍ക്ക് വേണ്ടി റേഷന്‍ സംബ്രദായത്തെ തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ക്ക് ദിനം പ്രതി വില കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ക്ക് സബ്സിഡി നല്‍കിക്കൊണ്ട് സാധനങ്ങള്‍ വിതരണം ചെയ്യേണ്ട സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ പോലും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ആവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായ സാഹചര്യത്തില്‍ പാവപെട്ട ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിന്റെ കെടുകാര്യസ്തതയില്‍ പ്രതിഷേധിച്ച് കെപിസിസി യുടെ ആഹ്വനപ്രകാരം തൃക്കരിപ്പൂര്‍ ,കാഞ്ഞങ്ങാട്, നീലേശ്വരം, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് താലൂക് സപ്ലൈ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമേശന് വേളൂര്‍ അധ്യക്ഷം വഹിച്ചു.കെപിസിസി സെക്രട്ടറി എം അസിനാര്‍ ,സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി ,നേതാക്കളായ സാജിദ് മവ്വല്‍ ,അഡ്വ:പി വി സുരേഷ്,കെ വി സുധാകരന് ,കെ പി പ്രകാശന് ,മാമുനി വിജയന് ,മഡിയന്‍ ഉണ്ണികൃഷ്ണന് ,കെ വി വിജയന് ,പി കുഞ്ഞിക്കണ്ണന്,കെ സിന്ധു,കെ ആര് കാര്ത്തികേയന് ,പി രാമചന്ദ്രന് ,കെ കെ ബാബു,കുഞ്ഞമ്പു മാസ്റ്റര്‍,ഷിബിന്‍ ഉപ്പിലിക്കൈ ,അശോക് ഹെഗ്ഗ്ഡെ എന്നിവര്‍സംസാരിച്ചു.
