കാഞ്ഞങ്ങാട് : ജില്ലയിലുള്ള എല്ലാ കോട്ടകളും കോട്ടക്കകത്തു സ്ഥിതി ചെയ്യുന്ന ഹനുമാന്‍ സ്വാമി ക്ഷേത്രവും പുരാവസ്തു മുന്‍കൈ എടുത്തു സംരക്ഷിക്കണമെന്ന് ഇടനീര്‍ മഠത്തില്‍ ചേര്‍ന്ന ക്ഷേത്ര ഏകോപന സമിതി പ്രമേത്തിലൂടെ അഭിപ്രായപ്പെട്ടു.ആരിക്കാടി കോട്ട കേന്ദ്രീകരിച്ചുമൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന നിധിക്കായുള്ള തിരച്ചില്‍ നടത്തിയത് ഭരണ കൂടം ഗൗരവത്തോടെ കാണണമെന്നും പ്രമേയത്തില്‍ അറിയിക്കുന്നു. ചിന്മയ മിഷന്‍ കേരള മേധാവി വിവിക്താനന്ദ സരസ്വതി സ്വാമികള്‍ ഉദ്ഘാടനം ചെയ്തയോഗത്തില്‍ ഇടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍, ശ്രീ വിവിക്താനന്ദ സരസ്വതി സ്വാമികള്‍ മുഖ്യ രക്ഷാധികാരികളായി ക്ഷേത്രങ്ങള്‍, തറവാടുകള്‍, കാവുകള്‍, ഭജനാ മന്ദിരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നൂറ്റിഒന്ന് അംഗ ക്ഷേത്ര ഏകോപന സമിതിക്ക് രൂപം നല്‍കി.
മുഖ്യരക്ഷാധികാരികള്‍: ഇടനീര്‍ മഠധി പതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍, ചിന്മയ മിഷന്‍ കേരള റീജിയണല്‍ ഹെഡ് സ്വാമി വിവേക്താനന്ദ സരസ്വതി. രക്ഷാധികാരികളായി മാനവര്‍മ്മ രാജ നീലേശ്വരം കോവിലകം, സ്വാമി പ്രേമാനന്ദ, കുഞ്ഞിക്കണ്ണന്‍ ആയത്തര്‍, ബ്രഹ്‌മശ്രീ കേശവാചാര്യ ഉളിയത്തടുക്ക. ചെയര്‍മാന്‍ : ഗണേഷ് അരമങ്ങാനം. വൈസ് ചെയര്‍മാന്‍ : അഡ്വ. രമേഷ് യാദവ്,
:ഇന്ദുലേഖ കരിന്തളം, വാസുദേവന്‍ മല്ലിശ്ശേരി, സുരേഷ് കീഴൂര്‍, നാരായണന്‍ ചമ്പല്‍ത്തിമാര്‍, രാംദാസ് വാഴുന്നവര്‍, അഡ്വക്കറ്റ് ശശിധര ഭട്ട്, ജനറല്‍ സെക്രട്ടറി : രാജന്‍ കോയങ്കര. സെക്രട്ടറിമാര്‍: എം സതീഷ്, രാമചന്ദ്രന്‍ ആലടുക്കം, വേണുഗോപാലന്‍, സൂര്യഭട്ട്ബളന്തോട്
