കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ; ആവശ്യമായ തസ്തികകള്‍ ഉടന്‍ അനുവദിക്കണം : എം.എല്‍ അശ്വിനി

കാഞ്ഞങ്ങാട് : സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ അനുവദിച്ച് എത്രയും വേഗം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ആവശ്യപ്പെട്ടു.

192 തസ്തികകള്‍ വേണ്ടിടത്ത് 12 തസ്തികകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും വിദഗ്ദ്ധചികില്‍സ ലക്ഷ്യമിടുന്ന ആശുപത്രിയില്‍ ആകെ രണ്ട് സ്ത്രീരോഗ വിദഗ്ദരും ഒരു ശിശുരോഗ വിദഗ്ദനുമാണ് സേവനമനുഷ്ഠിക്കുന്നത്. അത് തന്നെ ജോലിക്രമീകരണത്തിന്റെ ഭാഗമായുള്ള നിയമനമാണ്. സ്ഥിരനിയമനം ലഭിച്ച ഒരു ഡോക്ടര്‍ പോലുമില്ല. സുരക്ഷാജീവനക്കാരുടെ അഭാവവും ഗുരുതരമായ പ്രശ്‌നമാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളജ് നിര്‍മ്മാണവും അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും അശ്വിനിചൂണ്ടികാട്ടി

 

error: Content is protected !!