കാഞ്ഞങ്ങാട് : ഉത്തര മലബാറിലെ പ്രമുഖവും പുരാതനവുമായ ഐവര്‍ ക്ഷേത്രങ്ങളില്‍ ഒന്നായ കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നകളിയാട്ട മഹോത്സവത്തിന് തുടക്കമായി. വിവിധ തെയ്യങ്ങളും, കലാ- സാംസ്‌കാരിക പരിപാടികളും തിരുമുല്‍കാഴ്ചാ സമര്‍പ്പണവും ഉത്സവത്തിന്റെ ഭാഗമായി നടക്കും.
ഇന്നലെ വൈകിട്ട് 3 ന് വാരിക്കാട്ട് ഇല്ലത്തു നിന്നും തന്ത്രി പകര്‍ന്നു നല്‍കിയ ദീപവും തിരിയും ക്ഷേത്രം കാരണവരും,ആചാരകരും ക്ഷേത്ര അംഗങ്ങളും ചേര്‍ന്ന്ഏറ്റുവാങ്ങി. വാദ്യമേളത്തിന്റെ അകമ്പടിയില്‍ മൂലക്കണ്ടം, വെള്ളിക്കോത്ത്, കിഴക്കുംകര വഴി കാല്‍ നടയായി ദേവസ്ഥാനത്തേക്ക് എത്തിച്ചു. തുടര്‍ന്ന് 7 മണിക്ക് തിടങ്ങലും തോറ്റവും. രാത്രി 7.30 ന് ദേവസ്ഥാനം മാതൃസമിതിയുടെ നേതൃത്വത്തില്‍ 85 ഓളം സ്ത്രീകളും കുട്ടികളും അണിനിരന്ന നൃത്തസന്ധ്യ അരങ്ങേറി. തുടര്‍ന്ന് ഇട്ടമ്മല്‍ – കടപ്പുറം പ്രാദേശിക കമ്മിറ്റിയുടെ കാണിക്ക സമര്‍പ്പണവും അന്നദാനവും നടന്നു. 8.30 ന് എഴുന്നള്ളത്ത്, 9ന് കിഴക്കുംകര കാഴ്ചാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതകളുടെ ഫ്യൂഷന്‍ ഡാന്‍സ്, കാലിക്കറ്റ് യുവ ഇവന്‍സ് അവതരിപ്പിക്കുന്ന മെഗാ ഷോ നടന്നു.
31 ന് രാത്രി 7.30 ന് വെളിച്ചപ്പാടന്‍ തെയ്യം, കരിന്തിരക്കണ്ണന്‍ തെയ്യം വെള്ളാട്ടവും എഴുന്നള്ളത്തും നടക്കും. 8 ന് അതിയാമ്പൂര്‍ പ്രാദേശിക കമ്മിറ്റിയുടെ കാണിക്ക സമര്‍പ്പണവും, തുടര്‍ന്ന് അതിയാമ്പൂര്‍ പ്രാദേശിക കമ്മിറ്റി വനിതകളുടെ മെഗാ തിരുവാതിര, ഫ്യൂഷന്‍ മെഗാ ഷോ 2025 അരങ്ങേറും. 11ന് പുല്ലൂരാളി തോറ്റവും മേലേരിയും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി കുളിച്ചുതോറ്റം. ഫെബ്രുവരി 1 ന് പുലര്‍ച്ചെ 2 മണി വെളിച്ചപ്പാടന്‍ തെയ്യം, പുലിച്ചോന്‍ തെയ്യം രാവിലെ 9 മണി മുതല്‍ കരിന്തിരിക്കണ്ണന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും വൈകി 7 മുതല്‍ വെളിച്ചപ്പാടന്‍ തെയ്യം, കാളപ്പുലിയന്‍ തെയ്യം വെള്ളാട്ടങ്ങള്‍ അരങ്ങിലെത്തും. രാത്രി 10 ന് കിഴക്കുംകര കാഴ്ചാഘോഷ കമ്മിറ്റിയുടെ തിരുമുല്‍ കാഴ്ചാ സമര്‍പ്പണം വെള്ളിക്കോത്ത് മൂലക്കണ്ടം മാവുങ്കാല്‍ വഴി ദേവസ്ഥാനത്ത് പ്രവേശിച്ച് കാളപ്പുലിയന്‍ വെള്ളാട്ടത്തിന് സമര്‍പ്പിക്കും. 11 ന് കോട്ടച്ചേരി കാഴ്ച്ചാഘോഷ കമ്മിറ്റിയുടെ തിരുമുല്‍ കാഴ്ച്ച കോട്ടച്ചേരി കുന്നുമ്മല്‍ വഴി ദേവസ്ഥാനത്ത് പ്രവേശിച്ച് പുലിക്കണ്ടന്‍ വെള്ളാട്ടത്തിന് സമര്‍പ്പണം നടത്തും.
തുടര്‍ന്ന് പുലിക്കണ്ഠന്‍ തെയ്യം അടക്കം എഴുന്നള്ളത്ത്. 12 മണിക്ക് പുള്ളിക്കരിങ്കാളിയുടെയും പൂല്ലൂരാളിയുടെയും തോറ്റവും മേലേരി ചാട്ടവും മണങ്ങിയാട്ടത്തോടു കൂടിയുള്ള എഴുന്നള്ളത്തും നടക്കും. ഫെബ്രുവരി 2 പുലര്‍ച്ചെ വെളിച്ചപ്പാടന്‍ തെയ്യം, 5ന് പ്രധാന തെയ്യംപുള്ളിക്കാരന്‍ കാളി അമ്മഅരങ്ങിലെത്തി ആയിരത്തിരി മഹോത്സവം, ര 6 മണി മുതല്‍ പുല്ലൂരാളിഅരങ്ങിലെത്തി ഇരുവരുടെയും സംഗമം,കാളപ്പുലിയന്‍ തെയ്യം അരങ്ങിലെത്തി ചരിത്രപ്രസിദ്ധമായഅമ്പെയ്യല്‍ചടങ്ങ് നടക്കും., പുലിക്കണ്ഠന്‍ തെയ്യം കരിക്ക് പൊളിക്കാന്‍ പോകല്‍, വിഷ്ണുമൂര്‍ത്തി എന്നിവ അരങ്ങിലെത്തും രാത്രി 7 ന് കോട്ടച്ചേരി കാഴ്ചാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതകളുടെ ഫ്യൂഷന്‍ കൈകൊട്ടിക്കളി, ഉത്സവമേളം 2025 അരങ്ങേറും. 9 ന് പുല്ലൂര്‍ണ്ണന്‍ തെയ്യം വെള്ളാട്ടം, തുടര്‍ന്ന് പുല്ലൂരാളി തോറ്റം, മേലേരി, വിഷ്ണുമൂര്‍ത്തി കുളിച്ചുതോറ്റം 3 ന് രാവിലെ 11 മണി മുതല്‍ പുല്ലൂരാളി, പുല്ലൂര്‍ണ്ണന്‍ തെയ്യം കരിക്ക് പൊളിക്കാന്‍ പോകല്‍, വിഷ്ണുമൂര്‍ത്തി ദണ്ഡാരവീട്ടിലേക്ക് പോകല്‍ 4.30ന് എഴുന്നള്ളത്തും തുടര്‍ന്ന് 5 ന് പ്രധാനപ്പെട്ടതും നിരവധി ആളുകളുടെ സാന്നിധ്യല്‍ തേങ്ങയേറും നടക്കും. 6 മണിക്ക് പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ തിരുമുടി എടുത്ത് കാളിമാടത്തില്‍ എറ്റല്‍,വിഷ്ണുമൂര്‍ത്തി തിരുമുടി എടുക്കല്‍ ചടങ്ങോടുകൂടി ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് പ്രാദേശിക ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ അന്നദാനവുംനടക്കും.
