ബഷീര്‍ ചിത്താരി
കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോളിന് ആവേശം പകരാന്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ പത്മശ്രീ ഐ എം വിജയനും
മുഹമ്മദ് റാഫിയും സുരേഷും കളിക്കളത്തില്‍ എത്തി. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടന്ന ഇന്നലെ രാത്രി എത്തിയ
ഇവരെ ആര്‍പ്പുവിളികളുടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ വരവേറ്റത്.
ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രണ്ട്‌സ് പൊവ്വലും (മെര്‍മെര്‍ ഇറ്റാലിയ സാബാന്‍ കോട്ടക്കല്‍ ) ജീന്‍സസ് ബല്ലാകടപ്പുറവും ( യൂറോ സ്‌പോര്‍ട്ടിങ് പടന്ന ) ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും നിരവധി അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ട മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടിലൂടെ ബ്രദര്‍സ് പൊവ്വല്‍ ജേതാക്കളായി സെമി ഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ വമ്പിച്ച മുന്നേറ്റം തന്നെയായിരുന്നു ബ്രദര്‍സ് പൊവ്വല്‍ കളം നിറഞ്ഞു കളിച്ചത്. തളരാത്ത പൊവ്വലിന്റെ ആക്രമണത്തിന് ഒരു ഗോളും നിഷേധിച്ച് ബല്ലാ കടപ്പുറം ശക്തമായി 22-ാം മിനിറ്റില്‍ ആര്‍ത്തിരമ്പിയ ഗാലറിയെ നിശബ്ദമാക്കി പൊവ്വല്‍ താരം പന്തുമായി കുതിച്ചെങ്കിലും ബല്ലാ കടപ്പുറം ഗോളി ബാറിന് മുകളില്‍ തട്ടിമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
കളിയിലുടനീളം പ്രതിരോധത്തില്‍ ഉറച്ചുനിന്ന പൊവ്വല്‍ സാധ്യമായ അവസരങ്ങളൊക്കെ വിനയോഗിക്കാന്‍ ശ്രമിച്ചു. ബല്ല ഗോള്‍കീപ്പറുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. പലയവസരങ്ങളിലും വല ലക്ഷ്യമാക്കി പന്ത് കുതിച്ചു വന്നെങ്കില്‍ ഗോളി തട്ടി മാറ്റുകയായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ മത്സരം കാണാന്‍ ഗാലറിയും പരിസരവും നിറഞ്ഞു കവിഞ്ഞൊഴുകി. കളി തുടങ്ങുന്നത് മുന്‍പ് തന്നെ ഗാലറിയിലും പരിസരത്തും കാണികളും ആരാധകരും തിങ്ങി നിറഞ്ഞത് കൊണ്ട് കളി തുടങ്ങി അഞ്ചു മിനിറ്റിന് ശേഷം ടിക്കറ്റ് കൗണ്ടര്‍ അടച്ചിടുകയായിരുന്നു. കഴിഞ്ഞ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവും സമനിലയില്‍ തന്നെയായിരുന്നു കലാശിച്ചിരുന്നത്. പിന്നീട് പെനാല്‍റ്റി ഷൂട്ടിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. മികച്ച കളിക്കാരനായി പൊവ്വലിലെ താലിബിനെ തിരഞ്ഞെടുത്തു. ഇന്ന് മത്സരം ഉണ്ടായിരിക്കുന്നതല്ല. ശനിയാഴ്ച ഒന്നാം സെമി ഫൈനല്‍ മത്സരം വിഗാന്‍സ് മൊഗ്രാല്‍ പുത്തൂര്‍ ( സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) ഫ്രണ്ട്‌സ് പൊവ്വല്‍ (മെര്‍മര്‍ ഇറ്റാലിയ സാബാന്‍കോട്ടക്കല്‍)
